- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ പ്രവർത്തന ഉദ്ഘാടനം മോനി ഒടികണ്ടത്തിൽ നിർവഹിച്ചു
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ പ്രവർത്തന ഉദ്ഘാടനം 30.10.2020 നു സൽമാനിയ സെഗയ ഹാളിൽ വച്ചു ബഹറിനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പത്തനംതിട്ട കുമ്പനാട് സ്വദേശിയും ആയ വേൾഡ് മലയാളി കൗൺസിൽ ട്രഷറർ മോനി ഒടികണ്ടത്തിൽ നിർവഹിച്ചു. അദ്ദേഹം മിനിസ്ട്രി ഓഫ് ഇന്റീരിയർ ബഹറൈൻ ഉദ്യോഗസ്ഥനും, കെ. സി. ഈ. സി. ട്രഷറർ, സെന്റ് പോൾസ് മാർത്തോമ പാരിഷ് വൈസ് പ്രസിഡന്റ്, ഫ്രണ്ട്‌സ് ഓഫ് ബഹറൈൻ രക്ഷാ ധികരി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു.
പ്രവാസ ജീവിത യാത്രയിലും സ്വന്തം നാടിനെയും സംസ്‌കാരത്തെയും മറന്നു പോകാതെ പുതു തലമുറയ്ക്ക് നമ്മുടെ ജന്മ നാടിന്റെ മഹത്വം പകർന്നു നൽകണം എന്നും അസോസിയേഷന്റെ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് വേണ്ടി അവരുടെ പ്രശ്‌നങ്ങളിൽ ഇറങ്ങി അവരുടെ ശബ്ദം ആയി മാറാൻ കഴിയണം എന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു
അസോസിയേഷൻ കൺവീനർ വിഷ്ണു വി അധ്യക്ഷത വഹിക്കുകയും രാജു കല്ലുംപുറം (OICC ബഹ്റൈൻ), സുബൈർ കണ്ണൂർ (പ്രതിഭ ബഹ്റൈൻ), പ്രവീൺ നായർ (സംസ്‌കൃതി ബഹ്റൈൻ), വർഗീസ് മൂ ഡിയിൽ (ആലിയ ഫ്‌ളവർസ്) എന്നിവർ ആശംസകൾ അറിയിക്കുകയും, സിജി തോമസ് ജോബിൻ രാജു, എന്നിവർ പ്രവർത്തനങ്ങളെ പറ്റി സംസാരിക്കുകയും എബിൻ ജോൺ തെക്കെമല എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ടയിലെ വിവിധ ജനപ്രതിനിധികൾ സാംസ്‌കാരിക പ്രവർത്തകർ എല്ലാവരും ദൃശ്യ മാധ്യമങ്ങളിൽ കൂടിയും ഓൺലൈൻ വഴിയും സന്നിഹിതർ ആയിരുന്ന ചടങ്ങിൽ ബഹറിനിൽ ഉള്ള പത്തനംതിട്ട കാരായ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുക എന്നത് ആണ് അസോസിയേഷന്റെ മുഖ്യ ലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണാഘോഷങ്ങളുടെ ഭാഗമായി Lockedonam 2K20 എന്ന പേരിൽ online family picture contest നടത്തിയിരുന്നു. അതിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടിയ ഫാമിലിക്കു പ്രൈസ് നൽകുകയും തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ബഹറിനിലെ വിവിധ കലാകാരന്മാരുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വിത്യസ്ത അനുഭവം ആയി മാറി.
പത്തനംതിട്ട പ്രവാസി അസോസിയേഷനിൽ (papa bh) അംഗങ്ങൾ ആകാൻ +973 3925 1019 ഈ നമ്പറിൽ ബന്ധപ്പെടുക.