- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഐ ടി ജീവനക്കാർക്കായുള്ള 'പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ; രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരത്തെ ചലച്ചിത്രപ്രേമികളെ ടെക്നോപാർക്കിലേക്ക് എത്തിച്ചുകൊണ്ടിരുന്ന പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേള സംസ്ഥാന വ്യാപകമായിട്ടുള്ള IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു. ആറാം വർഷത്തിലേക്കു കടക്കുന്ന ഈ ഹ്രസ്വ ചിത്രമേള ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്കാരിക- ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഈ ചലച്ചിത്ര മേള ടെക്നോപാർക്ക് , ഇൻഫോപാർക്ക് , സൈബർ പാർക്ക് എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള കേരളത്തിലെ ഏതാണ്ട് അറുന്നൂറോളം IT സ്ഥാപനങ്ങളിൽ നിന്നുമുള്ള ജീവനക്കാർക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാനുള്ള വേദിയായി മാറി. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ സിദ്ധാർഥ് ശിവ , വിധു വിൻസെന്റ് എന്നിവരും അംഗങ്ങളാണ്. ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 2017 നവംബർ 25 ആണ്. 2017 ഡിസംബർ 2ന് ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്ക്രീനിങ് ഉണ്ടായിര
തിരുവനന്തപുരത്തെ ചലച്ചിത്രപ്രേമികളെ ടെക്നോപാർക്കിലേക്ക് എത്തിച്ചുകൊണ്ടിരുന്ന പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേള സംസ്ഥാന വ്യാപകമായിട്ടുള്ള IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിക്കുന്നു. ആറാം വർഷത്തിലേക്കു കടക്കുന്ന ഈ ഹ്രസ്വ ചിത്രമേള ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്കാരിക- ക്ഷേമ സംഘടനയായ പ്രതിധ്വനിയാണ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം മുതൽ ഈ ചലച്ചിത്ര മേള ടെക്നോപാർക്ക് , ഇൻഫോപാർക്ക് , സൈബർ പാർക്ക് എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള കേരളത്തിലെ ഏതാണ്ട് അറുന്നൂറോളം IT സ്ഥാപനങ്ങളിൽ നിന്നുമുള്ള ജീവനക്കാർക്ക് അവരുടെ പ്രതിഭ മാറ്റുരയ്ക്കാനുള്ള വേദിയായി മാറി. പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ സിദ്ധാർഥ് ശിവ , വിധു വിൻസെന്റ് എന്നിവരും അംഗങ്ങളാണ്. ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി 2017 നവംബർ 25 ആണ്. 2017 ഡിസംബർ 2ന് ടെക്നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്ക്രീനിങ് ഉണ്ടായിരിക്കുന്നതാണ്.
മികച്ച സിനിമയ്ക്ക് Rs.11111 /- ക്യാഷ് പ്രൈസും ഫലകവും , മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും Rs.5,555 /- രൂപ ക്യാഷ് പ്രൈസുകളും ഫലകങ്ങളും സമ്മാനമായി ലഭിക്കും. ഇത് കൂടാതെ മികച്ച നടൻ/നടി, എഡിറ്റർ, മ്യൂസിക് ഡയറക്ടർ , ഫോട്ടോഗ്രാഫി എന്നിവയ്ക്കും പ്രത്യേക സമ്മാനങ്ങൾ ലഭിക്കും. ഇത്തവണ ഫിലിം റിവ്യൂ മത്സരം കൂടി ഫിലിം ഫെസ്റ്റിവലിനൊപ്പം നടത്താൻ തീരുമാനിച്ചിട്ടുണ്ട്, അതിന്റെ വിശദ വിവരങ്ങൾ പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ടെക്കികൾ സംവിധാനം ചെയ്ത 125 ലഘു ചിത്രങ്ങളാണ് ഇത് വരെ നടന്ന പ്രതിധ്വനിയുടെ ക്വിസ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഷാജി എൻ കരുൺ (2012), വിനീത് ശ്രീനിവാസൻ (2013), അടൂർ ഗോപാലകൃഷ്ണൻ(2014) , ശ്യാമപ്രസാദ് (2015), ജയരാജ് (2016) എന്നിവരാണ് കഴിഞ്ഞ വർഷങ്ങളിൽ 'പ്രതിധ്വനി ക്വിസ' ചലച്ചിത്ര മേളയുടെ അവാർഡുകൾ വിതരണം ചെയ്തത് .
ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും കേരളത്തിലെ ഐ ടി സ്ഥാപനത്തിലെ ഐ ടി ജീവനക്കാരായിരിക്കണം എന്നത് പ്രധാന നിബന്ധനയാണ്. ചിത്രങ്ങളുടെ സമയ ദൈർഘ്യം 2 മിനുറ്റിനും 45 മിനുറ്റിനും ഇടയിലായിരിക്കണം. കഴിഞ്ഞ ക്വിസ മേളകളിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ ഇത്തവണ പരിഗണിക്കില്ല.
വിശദ വിവരങ്ങൾക്കും നിയമാവലിക്കും :
ജനറൽ കൺവീനർ - അശ്വിൻ എം സി (9645203315) ; ഫെസ്റ്റിവൽ ഡയറക്ടർ - അമൽ ജെ പ്രസാദ് (7736696402)