- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യോഗിയുടെ ബ്രാൻഡ് ബിൽഡിങ് ഉഗ്രൻ! പിന്നെ അതു ഞങ്ങൾക്കുമാകാം....; ഹത്രാസിലെ പി ആർ ഏജൻസിയുടെ ഇടപെടലിൽ കണ്ണീരൊഴുക്കിയത് ഇടതുപക്ഷം; പിണറായിയുടെ ഇമേജ് വളർത്താനുള്ള ചുമതലയും ഇനി യുപി മുഖ്യമന്ത്രിയെ ഹത്രാസിൽ രക്ഷിക്കാൻ ഇറങ്ങിയ അതേ പി ആർ ഏജൻസിക്ക്; കോൺസെപ്റ്റ് കമ്യൂണിക്കേഷനിൽ നിറയുന്നത് അസ്വാഭാവികതകൾ
തിരുവനന്തപുരം: യുപിയിലെ ഹത്രസിൽ കഴിഞ്ഞവർഷം ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ ശ്രമിച്ചു വിവാദത്തിലായ പിആർ കമ്പനിക്ക് പിണറായി സർക്കാരിന്റേയും കൈതാങ്ങ്. പിണറായിയുടെ ഇമേജ് ബ്രാൻഡിംഗും ഇതേ കമ്പനി തന്നെ നടത്തും. ഇലക്ഷൻ പ്രചരണം സർക്കാർ ഖജനാവിൽ നിന്നാക്കുന്ന തന്ത്രമാണ് ഇതെന്ന ആക്ഷേപവും ഉണ്ട്.
കേരള സർക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 1.51 കോടി രൂപയുടെ കരാരാണ് യോഗിയുടെ ഇഷ്ടക്കാർക്ക് കൊടുക്കുന്നത്. മുംബൈയിലെ കോൺസെപ്റ്റ് കമ്യൂണിക്കേഷനെയാണു കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡിജിറ്റൽ മീഡിയ ക്രിയേറ്റീവ് ഏജൻസിയായി ടെൻഡറിലൂടെ നിയോഗിച്ചത്. സമൂഹമാധ്യമങ്ങൾ വഴി സർക്കാരിന്റെ പ്രതിഛായ കൂട്ടുകയാണു ദൗത്യം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന 26നാണ് സർക്കാർ തിരക്കിട്ട് ഉത്തരവിറക്കിയത്. പ്രമുഖ ഇടതുപക്ഷ സഹായാത്രികരായ മാധ്യമ പ്രവർത്തകരും ഇതിൽ പങ്കാളിയാെന്ന ആരോപണമുണ്ട്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്റെ പ്രചാരണ കരാറും കോൺസെപ്റ്റിനായിരുന്നു. പദ്ധതിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചു പെരുപ്പിച്ചു കാട്ടാൻ ശ്രമമെന്ന് ആരോപണവുമുയർന്നു. ആദ്യ ദിവസങ്ങളിലെ 321 ഫോളോവേഴ്സിൽ 95 ശതമാനവും വ്യാജമായിരുന്നു. വിവാദമായതോടെ ഇവ ഒഴിവാക്കി. ഇത്തരമൊരു കമ്പനിയെയാണ് വീണ്ടും ഇടത് സർക്കാർ പ്രമോട്ട് ചെയ്യുന്നത്.
ഹത്രസിൽ കൊല്ലപ്പെട്ട ദലിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നില്ലെന്നു ഫൊറൻസിക് പരിശോധന, പ്രാഥമിക മെഡിക്കൽ റിപ്പോർട്ട്, പോസ്റ്റ്മോർട്ടം എന്നിവ വെളിവാക്കുന്നുവെന്ന വാർത്തക്കുറിപ്പ് 2020 ഒക്ടോബർ ഒന്നിനു കോൺസെപ്റ്റ് ദേശീയ മാധ്യമങ്ങൾക്ക് അയച്ചിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി ഒട്ടേറെ മാധ്യമപ്രവർത്തകർ രംഗത്തുവന്നു. പിന്നീട് ഇത് പലവിധ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. ഇങ്ങനെ ഏറെ വിവാദത്തിൽ പെട്ട കമ്പനിയാണ് ഇത്.
പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകാതെ പൊലീസ് അസമയത്ത് സംസ്കരിച്ചതിനെതിരെ ജനവികാരം ഉയരുന്നതിനിടെയായിരുന്നു ഈ ന്യായീകരണം. ഈ വിവാദങ്ങൾക്കിടെയാണു കേരള സർക്കാരും കമ്പനിയെ പ്രചാരണച്ചുമതല ഏൽപിച്ചിരിക്കുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ഫേസ്ബുക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നൽകി പ്രചാരണം നടത്താൻ സിഡിറ്റ് സമർപ്പിച്ചത് 26.52 ലക്ഷം രൂപയുടെ പദ്ധതിയാണ്. ഇതിൽ 13.26 ലക്ഷം രൂപയ്ക്കു ഭരണാനുമതി നൽകി.
ഖജനാവിലെ പണം ധൂർത്തടിക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് സർക്കാർ പുതിയ നീക്കവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്. സർക്കാർ തീരുമാനം അധിക ബാധ്യത വരുത്തുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഇലക്ഷൻ പ്രഖ്യാപനം വന്നിട്ടും സർക്കാരിന്റെ പ്രവർത്തനങ്ങൾ താഴെ തട്ടിലെത്തിക്കാൻ വേണട്ിയാണ് പുതിയ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഇലക്ഷൻ പെരുമാറ്റചട്ടം വന്ന് കഴിഞ്ഞാൽ പിന്നെ സർക്കാർ ചെലവിൽ പ്രചരണം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നത് എല്ലാപേർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പെരുമാറ്റചട്ടം നിലവിൽ വന്ന 26ാം തീയ്യതി തന്നയാണ് സർക്കാർ പി ആർ ഏജൻസിയുമായുള്ള കരാറിന് ഉത്തരവ് പുറത്തുവിട്ടത്.
സോഷ്യൽ മീഢിയയിലും, ഡിജിറ്റൽ ഫ്ളാറ്റ് ഫോമിലും പ്രചരണം നടത്തുന്നതിനാണ് ഒരു കോടി അമ്പത്തൊന്ന് ലക്ഷത്തി ഇരുപത്തിമൂവായിരം രൂപ ബാംഗ്ലൂർ കേന്ദ്രമായ സ്വകാര്യ കമ്പനിക്ക് കാർ നൽകിയത്. 26 ലക്ഷത്തി 52000 രൂപ യൂടൂബിലും, ഇൻസ്റ്റാഗ്രാമിലും പ്രചരണം നടത്തുന്നതിന് സിഡിറ്റ് മുഖാന്തരം സ്വകാര്യകമ്പനിക്കും നൽകി കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിനായി തുകയുടെ 50 ശതമാനം അനുവദിച്ചതായും ഉത്തരവിൽ പറയുന്നു. പെരുമാറ്റചട്ടം നിലവിൽ വന്നുകഴിഞ്ഞിട്ടും ഇത്തരത്തിൽ ഉത്തരവ് ഇറങ്ങിയത് സർക്കാർ ചെലവിൽ എൽ.ഡി.എഫ്. പ്രചരണം നടത്താനുള്ള തന്ത്രമായി വേണം ഇതിനെ കാണാൻ. ഇത് നഗ്നമായ ചട്ടലംഘനമാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. അവസാന നാളിലെ സർക്കാരിന്റെ ഈ കടും വെട്ട് നീതിക്ക് നിരക്കാത്ത സംഭവമാണ്. ചുരുക്കത്തിൽ സർക്കാർ ചെലവിൽ തന്നെ ഇടത് മുന്നണിക്ക് ഇലക്ഷൻ പ്രചരണീ നടത്താനുള്ള സാഹചര്യമാണു സർക്കാർ ഒരുക്കി കൊടുത്തിരിക്കുന്നത് ഈ വിവദ ഉത്തരവിന്റെ പിന്നിൽ പി അർ ഡി യുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണെന്നാണു ആരോപണം.
സംഭവം തെരഞ്ഞെടുപ്പു രംഗത്തു പ്രചരണവുമായി മുന്നോട്ടു പോകാനാണ് നീക്കം. ഖജനാവിൽ നയാപൈസയില്ല, അപ്പോഴാണ് പരസ്യത്തിന് സർക്കാർ കോടികൾ പൊടിക്കുന്നത്. ഖജനാവിലെ പണമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചുളുവിൽ നടത്താനുള്ള പരിപാടിയാണിതെന്ന വിമർശനമാണ് ഇതോടെ ശക്തമായിരിക്കുന്നത്. നേരത്തെ ഏജൻസിയെ നിശ്ചയിക്കാനുള്ള മാനദണ്ഡം തയ്യാറാക്കാനായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പടുത്തിയിരുന്നു. കഴിഞ്ഞ മാസം 11 നും 25 നും സമിതി യോഗം ചേർന്നു. ഇവർ തയ്യാറാക്കിയ റിക്വസ്റ്റ് ഫോർ പ്രപ്പോസൽ സർക്കാർ ഉടൻ തന്നെ അംഗീകരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് പി ആർ ഏജൻസിയെ നിയമിച്ചതും.
പി.ആർ. ഡിയും സിഡിറ്റും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘവുമുള്ളപ്പോൾ പിആർ ഏജൻസിയെ നിശ്ചയിക്കുന്നത് ധൂർത്തടിക്കുന്നത്. എൽ.ഡി.എഫ് തദ്ദേശതെരഞ്ഞെടുപ്പിനായി രൂപപ്പെടുത്തിയ വാർ റൂമുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സജീവമായിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങൾ കാത്തിരിക്കണമെങ്കിലും സീറ്റുറപ്പിച്ച മണ്ഡലത്തിലെല്ലാം സജീവ ഇടപെടൽ ഉറപ്പാക്കാൻ ഏജൻസികളെ ഏൽപിച്ചുകഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ