- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമാനം വാനോളം; മലയാളി താരം പി.ആർ. ശ്രീജേഷടക്കം 12 പേർക്ക് മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം; നീരജ് ചോപ്രയും സുനിൽ ഛേത്രിയും മിതാലി രാജുമടക്കം പുരസ്‌കാര നിറവിൽ; 35 പേർക്ക് അർജുന; ഈ മാസം 13ന് പുരസ്‌കാരം സമ്മാനിക്കും; പുരസ്‌കാരം ഹോക്കിയിലേക്ക് കടന്നുവരാൻ യുവതലമുറയ്ക്ക് പ്രചോദനമാകട്ടെയെന്ന് ശ്രീജേഷ്
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്കിയോ ഒളിംപിക്‌സിൽ ഹോക്കി വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ടീമിന്റെ മലയാളി ഗോൾ കീപ്പർ പി. ആർ. ശ്രീജേഷ്, ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരടക്കം 12 പേരാണ് അവർഡിനർഹരായത്. ഈ മാസം പുരസ്‌കാരം സമ്മാനിക്കും. കേന്ദ്ര കായിക മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പാരലിമ്പ്യന്മാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും അവാർഡ് ജേതാക്കളായി.
National Sports Award will be given in New Delhi on November 13. Major Dhyan Chand Khel Ratna Award will be given to 12 sportspersons including Neeraj Chopra (Athletics), Ravi Kumar (Wrestling), Lovlina Borgohain (Boxing) and Sreejesh PR (Hockey) pic.twitter.com/40p0mj6hsU
- ANI (@ANI) November 2, 2021
പുരസ്‌കാര ജേതാക്കളും അവരുടെ കായിക ഇനങ്ങളും:
നീരജ് ചോപ്ര (അത്ലറ്റിക്‌സ്), രവി കുമാർ ദഹിയ (ഗുസ്തി) ലവ്വിന ബോർഗൊഹെയിൻ (ബോക്‌സിങ്) പി. ആർ. ശ്രീജേഷ് (ഹോക്കി) അവനി ലെഖാര (പാരാലിംപിക്‌സ് ഷൂട്ടിങ്) സുമിത് അന്തിൽ (പാരാലിംപിക്‌സ് അതലറ്റിക്‌സ്) പ്രമോദ് ഭഗത് (പാരാലിംപിക്‌സ് (ബാഡ്മിന്റൻ) കൃഷ്ണ നഗർ (പാരാലിംപിക്‌സ് ബാഡ്മിന്റൻ) മനീഷ് നർവാൾ (പാരാലിംപിക്‌സ് ഷൂട്ടിങ്) മിതാലി രാജ് (ക്രിക്കറ്റ്) സുനിൽ ഛേത്രി (ഫുട്‌ബോൾ) മൻപ്രീത് സിങ് (ഹോക്കി)
അർജുന അവാർഡ് ജേതാക്കൾ
1-അർപിന്ദർ സിങ് (ട്രിപ്പിൾ ജംപ്)
2-സിമ്രൻജിത് കൗർ (ബോക്സിങ്)
3-ശിഖർ ധവാൻ (ക്രിക്കറ്റ്)
4-ഭവാനി ദേവി ചടലവട ആനന്ദ സുന്ദരരാമൻ (ഫെൻസർ)
5-മോണിക (ഹോക്കി)
6-വന്ദന കതാരിയ (ഹോക്കി)
7-സന്ദീപ് നർവാൾ (കബഡി)
8-ഹിമാനി ഉത്തം പ്രബ് (മല്ലകാമ്പ)
9-അഭിഷേക് വർമ (ഷൂട്ടിങ്)
10-അങ്കിത റെയ്ന (ടെന്നീസ്)
11-ദീപക് പുനിയ (ഗുസ്തി)
12-ദിൽപ്രീത് സിങ് (ഹോക്കി)
13-ഹർമൻപ്രീത് സിങ് (ഹോക്കി)
14-രൂപീന്ദർ പാൽ സിങ് (ഹോക്കി)
15-സുരേന്ദർ കുമാർ (ഹോക്കി)
16-അമിത് രോഹിദാസ് (ഹോക്കി)
17-ബിരേന്ദ്ര ലാക്ര (ഹോക്കി)
18-സുമിത് (ഹോക്കി)
19-നിലകാന്ത ശർമ (ഹോക്കി)
20-ഹാർദിക് സിങ് (ഹോക്കി)
21-വിവേക് സാഗർ പ്രസാദ് (ഹോക്കി)
22-ഗുർജന്ദ് സിങ് (ഹോക്കി)
23-മൻദീപ് സിങ് (ഹോക്കി)
24-ഷംശേർ സിങ് (ഹോക്കി)
25-ലളിത് കുമാർ ഉപാധ്യായ് (ഹോക്കി)
26-വരുൺകുമാർ (ഹോക്കി)
27-സിമ്രാൻജീത് സിങ് (ഹോക്കി)
28-യോഗേഷ് കതുനിയ (പാരാ അത്ലറ്റിക്സ്)
29-നിഷാദ് കുമാർ (പാരാ അത്ലറ്റിക്സ്)
30-പ്രവീൺ കുമാർ (പാരാ അത്ലറ്റിക്സ്)
31-സുഹാഷ് യതിരാജ് (പാരാ ബാഡ്മിന്റൺ)
32-സിങ്രാജ് അന്ദാന (പാരാ ഷൂട്ടിങ്)
33-ഭവാനിയ പട്ടേൽ (പാരാ ടേബിൾ ടെന്നീസ്)
34-ഹർവീന്ദർ സിങ് (പാരാ അമ്പെയ്ത്ത്)
35-ശരത് കുമാർ (പാരാ അത്ലറ്റിക്സ്)
National Sports Award will be given in New Delhi on November 13. Major Dhyan Chand Khel Ratna Award will be given to 12 sportspersons including Neeraj Chopra (Athletics), Ravi Kumar (Wrestling), Lovlina Borgohain (Boxing) and Sreejesh PR (Hockey) pic.twitter.com/40p0mj6hsU
- ANI (@ANI) November 2, 2021
ദ്രോണചാര്യ പുരസ്‌കാരം മലയാളിയായ രാധാകൃഷ്ണൻ നായർക്ക് ലഭിച്ചു. ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിന്റെ ചീഫ് കോച്ചാണ് അദ്ദേഹം. 35 കായികതാരങ്ങൾക്ക് അർജ്ജുന അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി താരങ്ങൾ ആർക്കും ഇത്തവണ അർജ്ജുന പുരസ്‌കാരമില്ല.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം ലഭിച്ചതിൽ ആഹ്ലാദം പങ്കുവച്ചുകൊണ്ട് പി.ആർ ശ്രീജേഷ് പ്രതികരിച്ചു. കേരളത്തിൽ നിന്ന് പുരസ്‌കാരത്തിന് അർഹനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു.
''വളരെയേറെ സന്തോഷമുണ്ട്. പ്രത്യേകിച്ചും രാജ്യത്തിന് ഒരു ഒളിമ്പിക് മെഡൽ സമ്മാനിക്കാനായതിനു ശേഷം ലഭിക്കുന്ന പുരസ്‌കാരമെന്ന നിലയിൽ ഇത് ഏറെ പ്രിയപ്പെട്ടതാകുന്നു.'' - ശ്രീജേഷ് പറഞ്ഞു.
ഖേൽരത്ന പുരസ്‌കാരം ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് മാറിയ ശേഷം ഒരു ഹോക്കി താരമായ തനിക്ക് തന്നെ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു. ഇത്തരം പുരസ്‌കാരങ്ങളും മെഡൽ നേട്ടങ്ങളും യുവതലമുറയ്ക്ക് ഹോക്കിയിലേക്ക് കടന്നുവരാൻ പ്രചോദനമാകട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
ഖേൽരത്‌ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യ വെങ്കല മെഡൽ നേടുന്നതിന് ശ്രീജേഷിന്റെ സേവുകൾ നിർണായകമായിരുന്നു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങൾ
മറുനാടന് മലയാളി ബ്യൂറോ