- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഭിമാനമായി പി ആർ ശ്രീജേഷ്'; ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾ കീപ്പർക്ക് വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ്; രാജ്യാന്തര കായിക പുരസ്‌കാരം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരം; എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദി അറിയിച്ച് ശ്രീജേഷ്
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന് രാജ്യാന്തര കായിക പുരസ്‌കാരം. 2021ലെ മികച്ച താരത്തിനുള്ള വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിനാണ് ശ്രീജേഷ് അർഹനായത്. അവാർഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് ശ്രീജേഷ്. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ 2020ൽ പുരസ്‌കാരം നേടിയിരുന്നു.
Congratulations to @16Sreejesh for winning the @TheWorldGames Athlete Of The Year 2021. The @TheHockeyIndia stopper received 127,647 votes, almost twice as many as the second placed athlete, Spain's Sport Climbing ace Albert Ginés López, who garnered 67,428 votes.
- International Hockey Federation (@FIH_Hockey) January 31, 2022
More details ????
2021ലെ ടോക്യോ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യയെ വെങ്കല മെഡൽ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പ്രകടനമാണ് ശ്രീജേഷിനെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. സ്പാനിഷ് സ്പോർട് ക്ലൈംബിങ് താരം അൽബർട്ടോ ജിനെസ് ലോപസ്, ഇറ്റാലിയൻ വുഷു താരം മിഷേൽ ജിയോർഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. 1,27,647 വോട്ടുകൾ നേടിയാണ് ശ്രീജേഷ് പുരസ്‌കാരം സ്വന്തമാക്കിയത്. ആൽബർട്ടോ ലോപസിന് 67,428 വോട്ടുകളും ജിയോർഡനോയ്ക്ക് 54,046 വോട്ടുകളുമാണ് ലഭിച്ചത്.
Huge congratulations to The World Games Athlete of 2021, Hockey goalkeeper star PR Sreejesh!
- The World Games (@TheWorldGames) January 31, 2022
Also big congratulations to the runners-up, Sport Climbing Olympic champion Alberto Ginés López ???????? and Wushu star Michele Giordano ????????. #TheWorldGamesAOTY @FIH_Hockey @ProtectiveLife pic.twitter.com/5AYM0stgY4
ഇന്ത്യയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക താരവും ശ്രീജേഷായിരുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിർദ്ദേശിച്ചത്. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദിയെന്ന് ശ്രീജേഷ് പ്രതികരിച്ചു.
അവാർഡ് നേടിയതിൽ ഞാൻ വളരെ അഭിമാനിക്കുന്നു. ഒന്നാമതായി, എന്നെ ഈ അവാർഡിന് നാമനിർദ്ദേശം ചെയ്തതിന് എഫ്ഐഎചിന് ഒരുപാട് നന്ദി. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യൻ ഹോക്കി പ്രേമികൾക്കും നന്ദി- പുരസ്‌കാരം ലഭിച്ച വിവരത്തിന് പിന്നാലെ ശ്രീജേഷ് പ്രതികരിച്ചു.
സ്പോർട്സ് ഡെസ്ക്