- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഇന്റർ സ്‌കൂൾ ഡിബേറ്റ്: ജെറാഡ് ഡൊമിനിക് മോഡറേറ്ററാകുംച യൂസുഫ് അബ്ദുല്ല അൽസുബായ് മുഖ്യാതിഥി
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സിഐ.ഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റിൽ ജെറാർഡ് ഡൊമിനിക് മോഡറേറ്ററാകും.കനേഡിയൻ പൗരനായ അദ്ദേഹം നിലവിൽ കോളേജ് ഓഫ് നോർത്ത് അറ്റ്‌ലാന്റിക് - ഖത്തറിലെ സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് വിഭാഗത്തിൽ നേതൃ പരിശീലകൻ ആണ്. മികച്ച സംരംഭക പാടവമുള്ള അദ്ദേഹം 25 വർഷത്തിലധികമായി സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങളിൽ വാണിജ്യ ശാസ്ത്ര വിദഗ്ധൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ വിപണന ശൃംഖലകളുള്ള സ്ഥാപനങ്ങളിൽ ഉന്നതാധികാര നേതൃ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം തന്റെ കർമ്മമണ്ഡലത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോളജ് സംവാദ സമിതിയുടെ മാർഗദർശിയും, പരിശീലകനും കൂടാതെ ഖത്തർ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സംവാദ മൽസരങ്ങളുടെ സ്ഥിരം വിധികർത്താവുമാണ് ജെറാഡ് ഡൊമെനിക്. യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് ഇന്റർ
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ദോഹ മതാന്തര സംവാദ കേന്ദ്ര(ഡി.ഐ.സിഐ.ഡി) ത്തിന്റെ സഹകരണത്തോടെ യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റിൽ ജെറാർഡ് ഡൊമിനിക് മോഡറേറ്ററാകും.കനേഡിയൻ പൗരനായ അദ്ദേഹം നിലവിൽ കോളേജ് ഓഫ് നോർത്ത് അറ്റ്‌ലാന്റിക് - ഖത്തറിലെ സ്‌കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ് വിഭാഗത്തിൽ നേതൃ പരിശീലകൻ ആണ്.
മികച്ച സംരംഭക പാടവമുള്ള അദ്ദേഹം 25 വർഷത്തിലധികമായി സ്വകാര്യ പൊതു മേഖല സ്ഥാപനങ്ങളിൽ വാണിജ്യ ശാസ്ത്ര വിദഗ്ധൻ എന്ന നിലയിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ വിപണന ശൃംഖലകളുള്ള സ്ഥാപനങ്ങളിൽ ഉന്നതാധികാര നേതൃ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം തന്റെ കർമ്മമണ്ഡലത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കോളജ് സംവാദ സമിതിയുടെ മാർഗദർശിയും, പരിശീലകനും കൂടാതെ ഖത്തർ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സംവാദ മൽസരങ്ങളുടെ സ്ഥിരം വിധികർത്താവുമാണ് ജെറാഡ് ഡൊമെനിക്.
യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷൻസിന്റെ ഭാഗമായാണ് 'സ്ഥിരതയാർന്ന സാമൂഹ്യ നിർമ്മിതിയിൽ മത-സാംസ്‌കാരിക മൂല്യങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെയടിസ്ഥാനത്തിൽ രൂപപ്പെടുന്ന നിയമങ്ങളും വഹിക്കുന്ന പങ്ക്' എന്ന ശീർഷകത്തിൽ ഇന്റർ സ്‌കൂൾ ഡിബേറ്റ് അരങ്ങേറുന്നത്. നവംബർ 30 വെള്ളിയാഴ്ച അബൂ ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ വൈകീട്ട് 6.00 മണിക്കാണ് ഡിബേറ്റ്. നേരത്തെ രജിസ്റ്റർ ചെയ്ത സ്‌കൂൾ ടീമുകളാണ് ഡിബേറ്റിൽ പങ്കെടുക്കുക.
ഇന്റർ സ്‌കൂൾ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും രാത്രി 7:30 മണിക്ക് നടക്കും. ഡി.ഐ.സിഐ.ഡി. എക്‌സിക്യൂട്ടീവ് മാനേജർ യൂസുഫ് അബ്ദുല്ല അൽസുബായ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡണ്ട് കെ. സി. അബ്ദുൽ ലത്വീഫ്, സ്റ്റുഡന്റസ് ഇന്ത്യ പ്രസിഡണ്ട് മുഹമ്മദ് അഫ്ദൽ, വിവിധ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൾമാർ, മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.