- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഇന്റർ സ്‌കൂൾ കോമ്പറ്റീഷൻസ് ആരംഭിച്ചു
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷനു പ്രൗഢോജ്വല തുടക്കം. അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത്‌ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം ,യൂത്ത് ഫോറം പ്രഥമ പ്രസിഡണ്ട് സാജിദ് റഹ്മാനും മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ , പ്രോഗ്രാം ജനറൽ കൺവീനർ മുഹമ്മദ് ഷബീർ, അസിസറ്റന്റ് കൺവീനർ സാഫിർ കുണ്ടാനി യൂത്ത്‌ഫോറം സെക്രട്ടറിമാരായ എസ് എസ് മുസ്തഫ, ഷഫീഖ് അലി , തുടങ്ങിയവർ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ദോഹ മതാന്തര സംവാദ കേന്ദ്ര (ഡി.ഐ.സിഐ.ഡി) വുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്
ദോഹ: ഖത്തറിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി യൂത്ത് ഫോറവും വിദ്യാർത്ഥി സംഘടനയായ സ്റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് ഇന്റർ സ്‌കൂൾ കോംപറ്റീഷനു പ്രൗഢോജ്വല തുടക്കം. അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ യൂത്ത്‌ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം ,യൂത്ത് ഫോറം പ്രഥമ പ്രസിഡണ്ട് സാജിദ് റഹ്മാനും മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
യൂത്ത്‌ഫോറം ജനറൽ സെക്രട്ടറി ഹാരിസ് പുതുക്കൂൽ , പ്രോഗ്രാം ജനറൽ കൺവീനർ മുഹമ്മദ് ഷബീർ, അസിസറ്റന്റ് കൺവീനർ സാഫിർ കുണ്ടാനി യൂത്ത്‌ഫോറം സെക്രട്ടറിമാരായ എസ് എസ് മുസ്തഫ, ഷഫീഖ് അലി , തുടങ്ങിയവർ പങ്കെടുത്തു.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പ്രസംഗം, പ്രബന്ധ രചന, ക്വിസ്, കഥ പറയൽ, ഖുർആൻ പാരായണം, മന:പാഠം, ഡിബേറ്റ് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹയർ സെക്കണ്ടറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ദോഹ മതാന്തര സംവാദ കേന്ദ്ര (ഡി.ഐ.സിഐ.ഡി) വുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഇന്റർ സ്‌കൂൾ ഡിബേറ്റും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും.