രസ്പരം സ്‌നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ മീറ്റുകൾപോലുൾല കൂടിച്ചേരലുകൾ കൊണ്ട് സാധിക്കുമെന്ന് ഇഫ്താർ മീറ്റിനുമുന്നോടിയായി നടന്ന സൗഹ്രുദ സംഗമം അഭിപ്രായപ്പെട്ടു.

അസഹിഷ്ണുതക്കുംവിദ്വേഷങ്ങൾക്കുമെതിരെ സഹവർത്തിത്തത്തിന്റെയും സാഹോദര്യ ത്തിന്റെയുംസന്ദേശമുയർത്തി പ്രതിരോധം തീർക്കാൻ കലാ സാംസ്‌കാരിക രംഗത്തുള്ളവർ ജാഗ്രത പുലർത്തണമെന്നും സംഗമത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

സുനിൽ പെരുംബാവൂർ, ബാവ വടകര, സലാം കോട്ടക്കൽ, സാന്ദ്ര രാമചന്ദ്രൻ, കമൽകുമാർ, ഹരിദാസ് ത്രിശൂർ, കൃഷ്ണൻ മുംബൈ, മജീദ് നാദാപുരം, ഫൈസൽ അരീക്കാട്ടയിൽ, സുഹാസ് പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു. യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്ലം ഇരാറ്റുപേട്ട സ്വാഗതം പറഞ്ഞു.