സിഡ്‌നിയിൽ ഭർത്താവുമായി ഫോണിൽ സാരിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കവെ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ പൊലീസ ബാംഗ്ലൂവിലെത്തി തെളിവെടുത്തു. ബാംഗളുരു സ്വദേശിനിയായ പ്രഭാ അരുൺകുമാർ(41) ആണ് കഴിഞ്ഞ മാർച്ച് ഏഴിന് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയൻ അന്വേഷണ സംഘത്തിലെ നാല് പേരാണ് ബാംഗ്ലൂവിരിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തത്.

പൊലീസ് അപ്പോൾ പ്രഭയുടെ മരണം സ്വകാര്യകാരണത്താലാണെന്നാണ് വിശ്വസിക്കുന്നത്. ഏകദേശം 15 ഓളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തത്. പ്രഭയുടെ കുടുംബാംഗങ്ങൾ സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നിവർ ചോദ്യം ചെയ്തവരിൽ ഉൾപ്പെടും. മാത്രമല്ല പ്രഭയുടെ ജന്മദേശമായ ബത്വാളിലെ ആംതുറിലെത്തി സഹോദരൻ മാരെയും കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.പ്രഭയുടെ മരണത്തിൽ ഇന്ത്യയിലുള്ളആളുകൾക്ക് പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.

'മിൻഡ് ട്രീ' എന്ന കമ്പനിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്ന പ്രഭ രാത്രി ജോലികഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ വെസ്റ്റ്മീഡിൽ പരമാറ്റ പാർക്കിനടുത്തുവച്ചായിരുന്നു അക്രമത്തിന് ഇരയായത്. വർക്കിങ് വിസയിൽ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പ്രഭ എല്ലാ ദിവസം ജോലിക്കുശേഷം നാട്ടിലുള്ള ഭർത്താവുമായി സംസാരിക്കുക പതിവാണ്. ജോലി കഴിഞ്ഞ് പരമാറ്റ പാർക്കിനടുത്തുള്ള എളുപ്പവഴിയിലൂടെയാണ് അവർ വീട്ടിലേക്ക് മടങ്ങിയിരുന്നത്. സംഭവ ദിവസം ഭർത്താവുമായി സംസാരിച്ചു നടന്നുകൊണ്ടിരിക്കെയാണ് അജ്ഞാതൻ പ്രഭയെ കുത്തിയത്. തനിക്ക് കുത്തേറ്റെന്ന് പ്രഭ ഭർത്താവിനോട് പറയുകയും ചെയ്തു. ബോധരഹിതയായ അവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്നുപോയതിനാൽ മരണം സംഭവിക്കുകയായിരുന്നു.