- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൻവിയുടെ പിൻഗാമിയായ കവിയായി കേരളം ആദരിച്ചു; വയലാർ അവാർഡ് വരെ നേടി കേന്ദ്രസാഹിത്യ അക്കാദമിയിലും അംഗമായി; ദേശാഭിമാനിയിൽ നിന്നും നയനാരുടെ ഓഫിസിലെത്തി പേരെടുത്ത ശേഷം കൈരളിയിൽ നിന്നും പിണറായിയുടെ ഓഫിസിലെയും പ്രധാന താരമായി; മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ പിണറായി വിജയന്റെ മാധ്യമ ഉപദേശകന്റെ കഥ
തിരുവനന്തപുരം: പ്രഭാ വർമ എന്ന കവിയെ തേടി അംഗീകാരമെത്തുന്നത് പുതുമയല്ല. കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ പ്രഭാ വർമ്മ എന്ന ഈ കവിയെ തേടി എത്തിയിട്ടുണ്ട്. ലാളിത്യം തുളുമ്പുന്ന ഭാഷയിലൂടെ വായനക്കാരെ കയ്യിലെടുക്കുന്ന പ്രഭാ വർമ്മയ്ക്ക് ഇത് മൂന്നാം തവണയാണ് മികച്ച ഗാനരചയിതാവിനുള്ള കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ് ക്ലിന്റ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലഭിക്കുന്നത്. നേരത്തെ നടൻ എന്ന ചിത്രത്തിലെ ഗാനത്തിനും ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലെ ഗാനത്തിനും കേരള ചലച്ചിത്ര അക്കാദമിയുടൈ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ശ്യാമമാധവം എന്ന ഖണ്ഡകാവ്യം രചിച്ച പ്രഭാ വർമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായത്. ഇതേ കൃതിക്ക് തന്നെ വയലാർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. വ്യാസ മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി ശ്രീ കൃഷ്ണന്റെ ജീവിതകഥ വർണിക്കുന്ന 'ശ്യാമമാധവം' രചിച്ചാണ് ഒഎൻവിയുടെ പിൻഗാമിയായി അദ്ദേഹം മാറിയത്. ഇടതുപക്ഷ സഹായ
തിരുവനന്തപുരം: പ്രഭാ വർമ എന്ന കവിയെ തേടി അംഗീകാരമെത്തുന്നത് പുതുമയല്ല. കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ പ്രഭാ വർമ്മ എന്ന ഈ കവിയെ തേടി എത്തിയിട്ടുണ്ട്.
ലാളിത്യം തുളുമ്പുന്ന ഭാഷയിലൂടെ വായനക്കാരെ കയ്യിലെടുക്കുന്ന പ്രഭാ വർമ്മയ്ക്ക് ഇത് മൂന്നാം തവണയാണ് മികച്ച ഗാനരചയിതാവിനുള്ള കേരളാ സ്റ്റേറ്റ് ഫിലിം അവാർഡ് ക്ലിന്റ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലഭിക്കുന്നത്. നേരത്തെ നടൻ എന്ന ചിത്രത്തിലെ ഗാനത്തിനും ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലെ ഗാനത്തിനും കേരള ചലച്ചിത്ര അക്കാദമിയുടൈ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ശ്യാമമാധവം എന്ന ഖണ്ഡകാവ്യം രചിച്ച പ്രഭാ വർമ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായത്. ഇതേ കൃതിക്ക് തന്നെ വയലാർ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. വ്യാസ മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി ശ്രീ കൃഷ്ണന്റെ ജീവിതകഥ വർണിക്കുന്ന 'ശ്യാമമാധവം' രചിച്ചാണ് ഒഎൻവിയുടെ പിൻഗാമിയായി അദ്ദേഹം മാറിയത്.
ഇടതുപക്ഷ സഹായത്രികനായ കവിയാണ് പ്രഭാ വർമ്മ. ഇതോടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി സാഹത്യ രംഗത്ത് നിറഞ്ഞ പ്രഭാ വർമ്മയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമ ഉപദേഷ്ടകനായും നിയമിതനായി. ഇകെ നയനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പ്രസ് സെക്രട്ടറിയായിരുന്നു അദ്ദേഹം. നയനാരുടെ സന്തത സഹചാരിയായ അദ്ദേഹത്തെ പിണറായിയും ഒപ്പം കൂട്ടി. ദേശാഭിമാനിയിൽ റസിഡന്റ് എഡിറ്റാറായിരിക്കെയാണ് പ്രഭാവർമ്മ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി എത്തുന്നത്.
1959 ജനിച്ച പ്രഭാവർമ്മ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും മധുര കാമരാജ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കിയിട്ടുണ്ട്. രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയോട് പ്രതിബന്ധതയുള്ള പ്രഭാവർമ്മ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രസ്സ് സെക്രട്ടറിയായിരുന്നു.
ആർ.എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തെ ന്യായീകരിക്കുന്ന ലേഖനങ്ങളെഴുതി എന്നു പറഞ്ഞ് പ്രഭാവർമ്മയുടെ ഖണ്ഡകാവ്യം 'ശ്യാമമാധവം' പ്രസിദ്ധീകരിക്കുന്നത് സമകാലിക മലയാളം വാരിക നിർത്തിവച്ചത് വിവാദമായിരുന്നു. അപ്പോഴും സൗമ്യഭാവത്തോടെ നിലപാടുകളെ വിശദീകരിച്ച് പൊതു സമൂഹത്തിൽ നിറഞ്ഞ വ്യക്തിയാണ് പ്രഭാവർമ്മ.
മലയാള കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവർത്തകനും ടെലിവിഷൻ അവതാരകനായും അദ്ദേഹം തിളങ്ങി. 12 വർഷം ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫായിരുന്ന പ്രഭാവർമ്മ കൈരളി ടി.വി.യുമായും അടുത്ത് പ്രവർത്തിക്കുന്നുണ്ട്. പല പേരുകൾ പരിഗണിച്ച ശേഷമാണ് മാധ്യമ ഉപദേഷ്ടാവെന്ന സ്ഥാനത്ത് പിണറായി പ്രഭാ വർമ്മയെ തെരഞ്ഞെടുക്കുന്നത്. സുതാര്യ പൊതു ജീവിതം തന്നെയാണ് ഇതിന് കാരണവും.
പ്രഭാവർമയുടെ 'അർക്കനാഴി'ക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. ഇതിന് പുറമേ പി. കുഞ്ഞിരാമൻ നായർ അവാർഡ്, ആശാൻ കവിതാ പുരസ്‌ക്കാരം, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ്, മലയാറ്റൂർ അവാർഡ് വൈലോപ്പള്ളി പുരസ്‌ക്കാരം, ചങ്ങമ്പുഴ പുരസ്‌ക്കാരം തുടങ്ങി പ്രഭാവർമയെ തേടി എത്തിയിട്ടുള്ള അവാർഡുകൾ നിരവധിയാണ്.