ചെന്നൈ: പ്രഭാസ് നായകനായി ഹിന്ദി തെലുങ്ക്, തമിഴ് ഭാഷകളിലായി പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു. ജിൽ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കെ.കെ. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽ നടന്നു.

സാഹോയുടെ ചിത്രീകരണത്തിനിടയിൽ പ്രഭാസ് തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം ഫേസ്‌ബുക് പേജിൽ വെളിപ്പെടുത്തിയത്. തമിഴ് ചിത്രമായ മുഖംമൂടി, ഹിന്ദി ചിത്രമായ മോഹൻജൊദാരോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പൂജ ഹെഗ്ഡേയാണ് ചിത്രത്തിൽ പ്രഭാസിന്റെ നായിക. യുവി ക്രിയേഷൻസുമായി ചേർന്ന് ഗോപീകൃഷ്ണ മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.

മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദാണ്. അമിത് ത്രിവേദിയാണ് സംഗീത സംവിധായകൻ.