- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഹുബലിയുടെ ചിത്രീകരണ സമയത്ത് പ്രഭാസ് ജീവിച്ചത് കൈയിൽ ചില്ലിക്കാശില്ലാതെ; പത്തുകോടി വാഗ്ദാനം ചെയ്ത പരസ്യവും മറ്റ് നിർമ്മാതാക്കളുടെ ഓഫറുകളും വേണ്ടെന്നു വെച്ചു: 25 കോടി പ്രതിഫലം വാങ്ങിയ ചിത്രത്തിനായി താരം കൈവിട്ടത് അതിലേറെ കോടികൾ
ഹൈദരാബാദ്: അഞ്ച് വർഷമാണ് ബാഹുബലി എന്ന രണ്ട് ചിത്രങ്ങൾക്ക് വേണ്ടി പ്രഭാസ് എന്ന നായക നടൻ മാറ്റിവെച്ചത്. ആ മികച്ച അർപ്പണ മനോഭാവത്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനെന്ന നിലയിലുള്ള പ്രശസ്തി. ഏതൊരു താരവും അസൂയയോടെ മാത്രമേ പ്രഭാസിനെ ഇപ്പോൾ നോക്കുകയുള്ളൂ. അത്രയ്ക്ക് വലുതായിട്ടുണ്ട് പ്രഭാസിന്റെ താരമൂല്യം. ഒരു സിനിമയ്ക്കു വേണ്ടി മാത്രം അഞ്ചു വർഷം മാറ്റി വച്ച പ്രഭാസിന് 25 കോടി രൂപയാണ് ബാഹുബലിക്ക് പ്രതിഫലമായി ലഭിച്ചത്. എന്നാൽ 25 കോടി പ്രതിഫലമായി പ്രഭാസിന് കിട്ടിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് പലപ്പോഴും കൈയിൽചില്ലി കാശു പോലുമില്ലാതെ താരം കഷ്ടപ്പെടുകയായിരുന്നു എന്ന് രാജമൗലി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീടിന് മുന്നിൽ നിർമ്മാതാക്കൾ നിരയായി നിന്നെങ്കിലും ഈ അഞ്ചുവർഷത്തിനിടെ ബാഹുബലിയല്ലാതെ ഒരു ചിത്രത്തിൽ പോലും കരാർ ഒപ്പിട്ടില്ലെന്നും രാജമൗലി പറയുന്നു. മറ്റു നിർമ്മാതാക്കളിൽനിന്നും ഒരിക്കലും കാശ് വാങ്ങരുതെന്ന് പ്രഭാസ് തന്റെ മാനേജരോട് പറഞ്ഞിരുന്നു. കൈയിൽപ
ഹൈദരാബാദ്: അഞ്ച് വർഷമാണ് ബാഹുബലി എന്ന രണ്ട് ചിത്രങ്ങൾക്ക് വേണ്ടി പ്രഭാസ് എന്ന നായക നടൻ മാറ്റിവെച്ചത്. ആ മികച്ച അർപ്പണ മനോഭാവത്തിന്റെ പ്രതിഫലമാണ് ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനെന്ന നിലയിലുള്ള പ്രശസ്തി. ഏതൊരു താരവും അസൂയയോടെ മാത്രമേ പ്രഭാസിനെ ഇപ്പോൾ നോക്കുകയുള്ളൂ. അത്രയ്ക്ക് വലുതായിട്ടുണ്ട് പ്രഭാസിന്റെ താരമൂല്യം. ഒരു സിനിമയ്ക്കു വേണ്ടി മാത്രം അഞ്ചു വർഷം മാറ്റി വച്ച പ്രഭാസിന് 25 കോടി രൂപയാണ് ബാഹുബലിക്ക് പ്രതിഫലമായി ലഭിച്ചത്.
എന്നാൽ 25 കോടി പ്രതിഫലമായി പ്രഭാസിന് കിട്ടിയിരുന്നെങ്കിലും സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് പലപ്പോഴും കൈയിൽചില്ലി കാശു പോലുമില്ലാതെ താരം കഷ്ടപ്പെടുകയായിരുന്നു എന്ന് രാജമൗലി ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീടിന് മുന്നിൽ നിർമ്മാതാക്കൾ നിരയായി നിന്നെങ്കിലും ഈ അഞ്ചുവർഷത്തിനിടെ ബാഹുബലിയല്ലാതെ ഒരു ചിത്രത്തിൽ പോലും കരാർ ഒപ്പിട്ടില്ലെന്നും രാജമൗലി പറയുന്നു.
മറ്റു നിർമ്മാതാക്കളിൽനിന്നും ഒരിക്കലും കാശ് വാങ്ങരുതെന്ന് പ്രഭാസ് തന്റെ മാനേജരോട് പറഞ്ഞിരുന്നു. കൈയിൽപൈസയില്ലാതെ നിൽക്കുന്ന സമയത്തും കിട്ടിയ വലിയ ഓഫറുകളെല്ലാം ബാഹുബലിക്കായി പ്രഭാസ് വേണ്ടെന്നു വെക്കുകയായിരുന്നു. പത്തുകോടിയുടെ ഓഫറുമായി എത്തിയ ഒരു പരസ്യവും പ്രഭാസ് നിരസിച്ചു.
പ്രതിനായകനായി അഭിനയിച്ച് റാണദഗുബാട്ടിക്ക് 15 കോടിയും നായികമാരായ അനുഷ്‌കയ്ക്കും തമന്നയ്ക്കും 5 കോടിയും പ്രതിഫലമായി ലഭിച്ചു. എന്നാൽ എല്ലാവരും ഉറ്റുനോക്കുന്നത് സംവിധായകൻ രാജമൗലിയുടെ പ്രതിഫലമാണ്. നേരത്തെ തീരുമാനിച്ച ഒരു കരാർ പ്രകാരമാണ് രാജമൗലിയും നിർമ്മാതാക്കളും ബാഹുബലി നിർമ്മിച്ചതെന്ന് അറിയാൻ കഴിയുന്നു. ആ കരാർ പ്രകാരം ലാഭത്തിന്റെ മൂന്നിലൊന്ന് ആണ് രാജമൗലിയുടെ പ്രതിഫലം.
ചിത്രത്തിൽ രണ്ട് കോടി രൂപയാണ് സത്യരാജിന് പ്രതിഫലമായി നൽകിയത്. രണ്ടര കോടിയാണ് രമ്യ കൃഷ്ണന്റെ പ്രതിഫലം ലഭിച്ചതെന്നുമാണ് അറിയുന്നത്.