സ് എസ് രാജമൗലിയുടെ ബാഹുബലിക്ക് ഒപ്പം പ്രശസ്തി നേടിയ നടനാണ് പ്രഭാസ്. എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രം റെക്കോഡുകൾ സ്വന്തമാക്കി മുന്നേറിയപ്പോൾ അതിന്റെ നായകനും സൂപ്പർഹിറ്റാിയി. ചിത്രത്തിന് വേണ്ടി പ്രഭാസിന്റെ പ്രയത്‌നമായിരുന്നു നടന്റെ വ്യത്യസ്തനാക്കിയത്. രണ്ട് വർഷത്തേക്കാണ് വിവാഹം പോലും വേണ്ടെന്ന് വച്ചാണ് പ്രഭാസ് ബാഹുബലി ടീമിനൊപ്പം പ്രവർത്തിച്ചതെന്ന് മുമ്പേ വാർത്തകളിൽ നിറഞ്ഞതാണ്.

വിവാഹ വേണ്ടെന്ന് വച്ച വാർത്ത വന്നപ്പോൾ മുതൽ ഗോസിപ്പ് കോളത്തിലും നടന്റെ വിവാഹ വാർത്ത സ്ഥാനം പിടിച്ചു. പ്രഭാസ്‌വിവാഹം രണ്ട് വർഷത്തേക്ക് നീട്ടിയത് ബാഹുബലിക്ക് വേണ്ടി മാത്രമായിരുന്നില്ല, ബാഹുബലി നായിക അനുഷ്‌കയെ സ്വന്തമാക്കാൻ കൂടിയാണെന്ന് വരെ വാർത്ത വന്നു. ഇപ്പോളിതാ വീണ്ടും സോഷ്യൽമീഡിയ നടന്റെ വിവാഹ വാർത്ത ആഘോഷിക്കുകയാണ്.

പ്രഭാസിന്റെ പ്രതിശ്രുത വധുവിന്റെ പേരിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വീണ്ടും ചർച്ചകൾ സജീവമാകുന്നത്.താരത്തിന്റെ വിവാഹം അടുത്ത വർഷമുണ്ടാകുമെന്നൊക്കെ വാർത്തയുണ്ടായിരുന്നു.ഇതിനിടയിലാണ് ഈ ഫോട്ടോ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.ബി ടെക്ക് കഴിഞ്ഞ യുവതിയാണ് വധുവെന്നും ഗോദാവരി സ്വദേശിയാണെന്നുമായിരുന്നു പ്രഭാസിന്റെ വധുവിനെ പറ്റി വാർത്തകൾ വന്നത്.

വിവാഹകാര്യം ഉറപ്പിച്ചെങ്കിലും രഹസ്യമാക്കി വച്ചിരിക്കുകയാണെന്നാണ് സൂചന. എന്നാൽ പ്രചരിക്കുന്ന ഫോട്ടോ വ്യാജമാണെന്ന് പ്രഭാസിന്റെ അടുത്തവൃത്തങ്ങൾ പറയുന്നു. പ്രചരിക്കുന്ന ചിത്രമാകട്ടെ നടി പ്രിയ ലാലിന്റേതാണ്. ജനകൻ എന്ന ലാൽ ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് പ്രിയ.ഈ ചിത്രം തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് റിപ്പോർട്ട്.