ബാഹുബലി 2 എന്ന ഒറ്റ ചിത്രത്തിലൂടെ ലോകം നെഞ്ചിലേറ്റിയ താര ജോഡികളാണ് അനുഷ്‌കയും പ്രഭാസും. ഈ ജോഡിയെ വീണ്ടും ഒരുമിച്ച് ഒരു നൂറു വട്ടം കൂടി കാണാനും പ്രേക്ഷകർ ആഗ്രഹിച്ചിട്ടുണ്ട്. അപ്പോഴാണ് സഹോ എന്ന ചിത്ത്രതിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നതായ വാർത്തകൾ വന്നത്. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ നിന്നും അനുഷ്‌ക പിന്മാറി. ഇത് ആരാധകർക്ക് കടുത്ത നിരാശയും സമ്മാനിച്ചു.

അനുഷ്‌കയ്ക്ക് വണ്ണം കുറയ്ക്കാൻ സാധിക്കാത്തതിനാലാണ് സഹോയിൽ നിന്നും പിന്മാറിയതെന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ വണ്ണം മാത്രമല്ല കടുത്ത മാനസിക സമ്മർദ്ധവും താരത്തെ അലട്ടിയിരുന്നതായാണ് റിപ്പോർട്ട്.

സാഹോയ്ക്കുവേണ്ടി അനുഷ്‌ക കഠിന പരിശീലനത്തിനായിരുന്നു. ഇതിന്റെ ഫലമായി അനുഷ്‌കയുടെ വണ്ണം കുറയുകയും ചെയ്തു. പക്ഷേ വണ്ണത്തെക്കാൾ അനുഷ്‌കയെ അലട്ടിയത് മറ്റൊന്നാണ്. അനുഷ്‌ക കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് നടിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ബോളിവുഡ്ലൈഫ് ഡോട്കോം റിപ്പോർട്ട് ചെയ്തു. ബാഹുബലി 2 വിലെ പ്രഭാസ്അനുഷ്‌ക ജോഡിപ്പൊരുത്തം പ്രേക്ഷ ഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു.

സാഹോയിലും പ്രേക്ഷകർ ഇതു പ്രതീക്ഷിക്കും. അവർക്ക് ഇത് നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ അനുഷ്‌കയ്ക്ക് ഉറപ്പുണ്ടായില്ല. ഇത് താരത്തെ സമ്മർദ്ദത്തിലാക്കി. ഒരു വശത്ത് ശരീരവണ്ണം കുറയ്ക്കാനുള്ള സമ്മർദ്ദവും മറ്റൊരു വശത്ത് മാനസിക സമ്മർദ്ദവും കൂടി ചേർന്നപ്പോഴാണ് സാഹോയിൽനിന്നും പിന്മാറാൻ അനുഷ്‌ക തീരുമാനിച്ചതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്.

അനുഷ്‌ക ഷെട്ടി പിന്മാറിയതോടെ ശ്രദ്ധ കപൂറിനെയാണ് സാഹോയിലെ നായികയായി തിരഞ്ഞെടുത്തത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് സാഹോ പുറത്തിറങ്ങുക. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലുക്കിലും ഭാവത്തിലും ബാഹുബലിയിൽനിന്നും തികച്ചും വ്യത്യസ്തനായ പ്രഭാസിനെയാണ് ടീസറിൽ കണ്ടത്.