ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലുടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരം പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റ സ്വപ്‌നം ഉടനെ നടക്കില്ലെന്ന് സൂചന. കരൺ ജോഹർ ചിത്രത്തിലൂടെ ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കാനിരുന്ന നടനെ ഉയർന്ന പ്രതിഫലത്തിന്റെ പേരിൽ ഒഴിവാക്കിയെന്നാണ് പുതിയ റിപ്പോർട്ട്.

20 കോടി രൂപയാണു പ്രഭാസ് ഈ ചിത്രത്തിനു പ്രതിഫലമായി ചോദിച്ചത്. പ്രഭാസിന്റെ പ്രതിഫലം കേട്ട് കരൺ ഞെട്ടിപ്പോയി എന്നും റിപ്പോർട്ടുകൾ ഉണ്ട്. തെലുങ്കിൽ ഈ പ്രതിഫലം പ്രഭാസിനു ലഭിക്കും എങ്കിലും ബോളിവുഡിൽ നിന്ന് ഇതു പ്രതീക്ഷിക്കരുത് എന്നാണു കാരണിന്റെ അഭിപ്രായമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്.

ബാഹുബലിക്കു വേണ്ടി 25 കോടി രൂപയാണു താരം പ്രതിഫലമായി വാങ്ങിയത്. പ്രഭാസിന്റെ പുതിയ ചിത്രമായ സഹോ ഹിന്ദിയിലും, തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.