ന്യൂഡൽഹി: ഏറെ നാളായി പറഞ്ഞുകേട്ടിരുന്ന കാര്യമാണ്. ബാഹുബലി ഫെയിം പ്രഭാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു.ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. എന്നാൽ, ബാഹുബലി ഹിന്ദിയിൽ അവതരിപ്പിച്ച കരൺ ജോഹറാണോ ചിത്രം നിർമ്മിക്കുക എന്ന കാര്യം വ്യക്തമല്ല.

'ഞാൻ ഒരുപാട് ഹിന്ദി ചിത്രങ്ങൾ കാണാറുണ്ട്. താമസിക്കുന്നത് ഹൈദ്രാബാദിലാണ് അവിടെ അറുപതു ശതമാനം പേരും സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. ബോളിവുഡ്ഡിൽ നിന്നും നല്ല ചിത്രങ്ങളിലേക്കു ക്ഷണം ലഭിക്കുന്നുണ്ട.

മൂന്നു വർഷം മുൻപ് ഒരു ചിത്രത്തിനു കാരാർ ഒപ്പിട്ടു. കരൺ ജോഹറുമായുള്ള സൗഹൃദത്തെക്കുറിച്ചും പ്രഭാസ് പറയുകയുണ്ടായി.'സാഹോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണ് ഇപ്പോൾ നമ്മുടെ ബാഹുബലി നായകൻ. ബോളിവുഡ് താരം ശ്രദ്ധ കപൂർ ആണ് ചിത്രത്തിൽ നായിക. സുജീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമോദ് ഉപ്പലാപ്പെട്ടി, ഢ വംശി കൃഷ്ണ റെഡ്ഡി തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുക.