പ്പോൾ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ പ്രചരിക്കുന്നത് പ്രഭാസിനെയും അനുഷ്‌കയും ചേർത്താണ്. ഇരുവരും വിവാഹിതരാവാൻ പോകുന്നു എന്നു വരെ വാർത്തകൾ വന്നു. എന്നാൽ അനുഷ്‌കയും പ്രഭാസും അതെല്ലാം നിഷേധിക്കുകയാണുണ്ടായത്. ഇപ്പോളിതാ അനുഷ്‌കയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വീഡിയോയാണ് വീണ്ടും ഗോസിപ്പുകൾ അഴിച്ച് വിടുകയാണ്.

ബാഗമതിയുടെ സെറ്റിൽ പ്രഭാസ് സന്ദർശിക്കുന്നതാണ് വീഡിയോ.സെറ്റിൽ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണൽ വീഡിയോയിലാണ് ഒരാൾ മുഖം മറച്ചു നീങ്ങുന്നത് അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ബാഗമതിയുടെ ഷൂട്ടിങ് സെറ്റിൽ പ്രഭാസ് വന്നത് അനുഷ്‌കയെ കാണാൻ വേണ്ടിയെന്നാണ് ആരാധകരുടെ പക്ഷം.

ഇരുവരെയും ചേർത്ത് കൂടുതൽ ഗോസിപ്പുകൾ ഇറങ്ങാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് മുഖം മറച്ചതെന്നും അതല്ല തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടൻ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാവുകയാണ്.