- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെങ്ങളുടെ മകളുമായി പ്രണയത്തിൽ; പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രഭുദേവ തന്റെ പെങ്ങളുടെ മകളുമായി പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല. പ്രഭു ദേവയോ നടനോട് അടുത്ത വൃത്തങ്ങളോ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
പ്രഭുദേവയുടെ ആദ്യ വിവാഹവും വിവാഹ മോചനവും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം ഏറെ നാൾ വാർത്തയായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുമുണ്ട്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹ മോചനം നേടി. എന്നാൽ അധികം വൈകാതെ നയൻതാരയും പ്രഭുദേവയും വേർപിരിഞ്ഞു.
നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു.എന്നാൽ നയൻതാരയുമായി പ്രണയത്തിലായതിനെ തുടർന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. ഇതിനെതിരെ റംലത്ത് പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്തയായിരുന്നു. പ്രശ്‌ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. അത്രമേൽ ഗാഢമായ പ്രണയം തകരാനുണ്ടായ കാരണം ഇരുവരും പുറത്ത് വിട്ടിട്ടില്ല. വിവാഹം കഴിഞ്ഞിരുന്നു എന്നും ഇല്ല എന്നും പറഞ്ഞു കേൾക്കുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു.
എന്തായാലും നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ പറഞ്ഞിരുന്നു. തുടർന്ന് സിനിമകളിൽ ശ്രദ്ധിച്ച പ്രഭു ഡാൻസും സംവിധാനവും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോയി. നയൻതാര ഇപ്പോൾ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണ്.
ഇപ്പോൾ സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ബോളിവുഡിലെ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. അതോടൊപ്പം തന്നെ പ്രഭുദേവ കേന്ദ്ര കഥാപാത്രമായെത്തുന്ന അഞ്ചോളം ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.


