- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻസിനെ കുറിച്ചോർക്കാൻ മെനക്കെടാറില്ലെന്ന് പ്രഭുദേവ; പുതിയ കാമുകിയെ കിട്ടിയെന്ന് പാപ്പരാസികൾ; കന്നട നടി തേജസ്വിനി പ്രകാശിനൊപ്പമുള്ള പ്രഭുവിന്റെ ചുറ്റിക്കറങ്ങൽ പുതിയ ഗോസിപ്പിലേക്ക്
മാധ്യമങ്ങളും സിനിമാ ലോകവും ഏറെ ആഘോഷിച്ച പ്രണയങ്ങളിൽ ഒന്നാണ് നയൻതാരപ്രഭുദേവ പ്രണയം. പിന്നീട് ഇരുവരുടെയും പ്രണയം തകർന്ന് പരസ്പരം അടിച്ചു പിരിഞ്ഞ് രണ്ടുപേരും ഗോസിപ്പുകളൊന്നും ശ്രദ്ധിക്കാതെ സിനിമയിലെ തിരക്കിലേക്ക് മാറുകയും ചെയ്തു. നയൻതാര ശക്തമായ തിരിച്ചുവരവ് നടത്തി തമിഴിൽ താരറാണിയാകുകയും പ്രഭുദേവ ബോളിവുഡിൽ ഏറ്റവും തിരക്കുള്ള
മാധ്യമങ്ങളും സിനിമാ ലോകവും ഏറെ ആഘോഷിച്ച പ്രണയങ്ങളിൽ ഒന്നാണ് നയൻതാരപ്രഭുദേവ പ്രണയം. പിന്നീട് ഇരുവരുടെയും പ്രണയം തകർന്ന് പരസ്പരം അടിച്ചു പിരിഞ്ഞ് രണ്ടുപേരും ഗോസിപ്പുകളൊന്നും ശ്രദ്ധിക്കാതെ സിനിമയിലെ തിരക്കിലേക്ക് മാറുകയും ചെയ്തു. നയൻതാര ശക്തമായ തിരിച്ചുവരവ് നടത്തി തമിഴിൽ താരറാണിയാകുകയും പ്രഭുദേവ ബോളിവുഡിൽ ഏറ്റവും തിരക്കുള്ള സംവിധായകനു മായി മാറി. പ്രണയതകർച്ചയെപ്പറ്റിയും പ്രഭുദേവയെ പറ്റിയും നയൻസ് ഇടയ്‌ക്കൊക്കെ പ്രതികരിച്ചെങ്കിലും ഇതുവരെ മൗനം പാലിക്കുകയായിരുന്നു പ്രഭുദേവ. എന്നാൽ അടുത്തിടെ ഒരഭിമുഖത്തിൽ നടൻ നടിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്കിയിരിക്കുകയാണ്.
പ്രഭുദേവയുടെ നായികയാക്കാമെന്നു പറഞ്ഞുവന്ന ഒരു നിർമ്മാതാവിനെ നയൻതാര ഓടിച്ചു വിട്ടതിന് പിന്നാലെയാണ് നയൻതാരയുടെ പേര് കേട്ട പ്രഭുവും കലി തുള്ളിയത്. അവളെക്കുറിച്ചൊന്നും ഓർക്കാൻ പോലും താൻ മിനക്കെടാറില്ലെന്ന് ആണ് സംവിധായകനും നടനുമായ പ്രഭുദേവ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞത്.
നയൻതാരയെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന് ചോദ്യത്തിന് അവളുമാരെക്കുറിച്ചോർക്കാൻ ഞാൻ മിനക്കെടാറില്ല. അതിലുപരി വൻ ബജറ്റ് ചിത്രങ്ങളുടെ ഉത്തരവാദിത്വം ഇപ്പോൾ എന്നിലാണ്. നുറും തൊണ്ണുറും കോടിയുമൊക്കെയാണ് ഇതിന്റെ മുതൽമുടക്ക്' എന്നായിരുന്നു പ്രഭുദേവയുടെ മറുപടി. എന്റെ ജീവിതത്തിൽ ഇനി മറ്റൊരു വിവാഹമുണ്ടാകില്ലെന്നും എനിക്ക് സിനിമയും എന്റെ കുട്ടികളുമാണ് പ്രധാനമെന്നും പ്രഭു പറയുന്നു.
എന്നാൽ പ്രഭുദേവയ്ക്ക് പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് പുതിയ ഗോസിപ്പ്. തേജസ്വിനി പ്രകാശ് എന്ന കന്നട നടിയാണത്രെ പുതിയ കാമുകി. തേജസ്വിനിയ്‌ക്കൊപ്പം പ്രഭുദേവയെ പലപാർട്ടികളിലും കണ്ടു തുടങ്ങിയതോടെയാണ് പാപ്പരാസികൾ കണ്ണുവച്ച് തുടങ്ങിയത്. ഇക്കാര്യം തേജസ്വിനിയോട് ചോദിച്ചപ്പോൾ എല്ലാവരും പറയുന്നതുപോലെ ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്നുമാണ് പറഞ്ഞതായുമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഈ ഗോസിപ്പിന് ശക്തിയേറുകയാണ്.
ഇപ്പോൾ ഹിന്ദി സിനിമാരംഗത്ത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് പ്രഭുദേവ. അജയ് ദേവ്ഗണെ നായകനാക്കി 'ആക്ഷൻ ജാക്‌സൺ' എന്ന പടത്തിന്റെ വർക്ക് കഴിഞ്ഞ ശേഷം 'സിങ് ഈസ് പ്ലിങ്' എന്ന ഹിന്ദി പടത്തിനു വേണ്ടിയുള്ള തിരക്കിലാണ്. അതുകഴിഞ്ഞ് 'എബിസിഡി ഭാഗം 2.' ഇപ്പോൾ തമിഴ് ചിത്രങ്ങളിൽ അഭിനയിക്കാൻ ആഗ്രഹം തോന്നുന്നുണ്ടെന്ന് പറഞ്ഞ പ്രഭുദേവ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംവിധായകൻ കൂടിയാണ്.