തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരായ കാമ്പയിൻ നടത്തുന്നത് കേരളമാണെന്ന് കുറ്റപ്പെടുത്തി അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. കഴിഞ്ഞ 73 വർഷമായി ദ്വീപിൽ വികസനമില്ല. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിനാണ്. ഇതിനെ വർഗീയമായി കാണേണ്ടതില്ലെന്നും അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ വ്യക്തമാക്കി. ദ വീക്ക് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമാണ്. കേന്ദ്ര ഭരണ പ്രദേശം സ്വതന്ത്രമാണ്. ദ്വീപ് വികസനത്തെ എതിർക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നിൽ. ലക്ഷദ്വീപിലേക്കു വരുന്നവർക്ക് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റീൻ നീക്കിയത് അതിർത്തികൾ തുറക്കുന്നതു സംബന്ധിച്ച കേന്ദ്രസർക്കാർ അതത് സമയങ്ങളിൽ പുറപ്പെടുവിച്ചിരുന്ന കോവിഡ് മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അഡ്‌മിനിസ്‌ട്രേറ്റർ് പറഞ്ഞു. ലക്ഷദ്വീപിലുള്ള്ളവർക്കും സമീപ സംസ്ഥാനങ്ങളിലേക്കു പോകേണ്ടിയിരുന്നു. മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല.