- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ്സിനെ വഴിയാധാരമാക്കിയ കൊള്ളയടിക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ പഴയ വ്യോമയാന മന്ത്രി; പുതിയ വിമാനം വാങ്ങിയും ലാഭമുള്ള റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തും എയർ ഇന്ത്യയെ മുടിപ്പിച്ച് പ്രഫുൽ പട്ടേൽ നേടിയത് ശതകോടികൾ
അഴിമതിയാരോപണങ്ങളാണ് കേന്ദ്രഭരണത്തിൽനിന്ന് കോൺഗ്രസ്സിനെ പുറത്താക്കിയത്. കോൺഗ്രസ്സിനെ രാജ്യത്ത് ഇത്രയേറെ ക്ഷീണിപ്പിച്ച നേതാക്കളിലൊരാൾ മുൻ വ്യോമയാന മന്ത്രി പ്രഫൂൽ പട്ടേലായിരുന്നുവെന്ന് തെളിഞ്ഞു. പുതുതായി 111 വിമാനങ്ങൾ വാങ്ങിയും ലാഭകരമായ റൂട്ടുകൾ സ്വകാര്യ വിമാനക്കമ്പനികൾക്ക് വിട്ടുകൊടുത്തും എയർ ഇന്ത്യയെ തകർത്തത് പ്രഫുൽ പട്ട

അഴിമതിയാരോപണങ്ങളാണ് കേന്ദ്രഭരണത്തിൽനിന്ന് കോൺഗ്രസ്സിനെ പുറത്താക്കിയത്. കോൺഗ്രസ്സിനെ രാജ്യത്ത് ഇത്രയേറെ ക്ഷീണിപ്പിച്ച നേതാക്കളിലൊരാൾ മുൻ വ്യോമയാന മന്ത്രി പ്രഫൂൽ പട്ടേലായിരുന്നുവെന്ന് തെളിഞ്ഞു. പുതുതായി 111 വിമാനങ്ങൾ വാങ്ങിയും ലാഭകരമായ റൂട്ടുകൾ സ്വകാര്യ വിമാനക്കമ്പനികൾക്ക് വിട്ടുകൊടുത്തും എയർ ഇന്ത്യയെ തകർത്തത് പ്രഫുൽ പട്ടേലായിരുന്നുവെന്നാണ് ആരോപണം. ഇതിലൂടെ കോടിക്കണക്കിന് രൂപ പട്ടേൽ സ്വന്തമാക്കിയെന്ന ആരോപണത്തിൽ സുപ്രീം കോടതി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടുകഴിഞ്ഞു.
പ്രഫുൽ പട്ടേലിനെതിരായ ആരോപണത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന സംഘടനയാണ് പ്രഫുൽ പട്ടേലിന്റെ അഴിമതികൾക്കെതിരെ കോടതിയെ സമീപിച്ചത്. ഇക്കാര്യം സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ പ്രശാന്ത് ഭൂഷൺ കോടതിയെ ബോധിപ്പിച്ചു.
ചീഫ് ജസ്റ്റിസ് എച്ച്.എൽ.ദത്തു, ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, അരുൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രഫുൽ പട്ടേലിനെതിരെ എന്തെങ്കിലും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടോ എന്ന് കോടതി സിബിഐയോട് ചോദിച്ചിരുന്നു. ഇതുസംബന്ധിച്ച് സിബിഐ സത്യവാങ്മൂലം നൽകിയപ്പോഴാണ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്.
എയർ ഇന്ത്യയ്ക്കുവേണ്ടി വിമാനങ്ങൾ വാങ്ങിക്കൂട്ടിയതിലെയും ലാഭകരമായ റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തതിന്റെയും പിന്നിലുള്ള അഴിമതി സിബിഐയോ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2012-ലാണ് ഈ സംഘടന കോടതിയെ സമീപിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിനും എയർ ഇന്ത്യക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
70,000 കോടി രൂപയിലേറെ ചെലവഴിച്ചാണ് എയർ ഇന്ത്യ 111 വിമാനങ്ങൾ വാങ്ങിയത്. ഇതിന് പുറമെ, മറ്റു കമ്പനികളിൽനിന്ന് വിമാനം വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു. ഇത്രയും തുക എയർഇന്ത്യ ചെലവിടുമ്പോഴും ലാഭകരമായ റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കുകയാണ് വ്യോമയാന മന്ത്രാലയം ചെയ്തത്. എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും സംയോജിപ്പിച്ചപ്പോഴാണ് റൂട്ടുകൾ സ്വകാര്യമേഖലയ്ക്ക് പോയത്.

