- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രജ്ഞ ഉത്സവ്'' ദേശീയസംഗമം ബംഗളൂരു ആശ്രമത്തിൽ അനുഗ്രഹാശിസ്സുകളുമായി ഗുരുദേവ് ശ്രീശ്രീരവിശങ്കർ
കുട്ടികൾക്കായി ഗുരുദേവ് ശ്രീശ്രീരവിശങ്കർ പ്രത്യേകം രൂപകൽപ്പന ചെയ്ത അതിനൂതന പരിശീലന പദ്ധതിയായ 'ഇന്റ്യുഷൻ പ്രോസസ്സ് '' പരിപാടിയിൽ നേരത്തെ പരിശീലനം നേടിയവർക്കായി ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിലായിരുന്നു 'പ്രജ്ഞ ഉത്സവ്''20018 ദേശീയസംഗമം ബംഗളൂരു ആശ്രമത്തിൽ നടന്നത്. കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 8 മുതൽ 18 വയസ്സ് വരെപ്രായത്തിലുള്ള ഏഴായിരത്തിലധികം വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്കൊപ്പം ആർട് ഓഫ് ലിവിങ് ബാംഗ്ളൂർ ആശ്രമത്തിൽ നടന്ന പ്രജ്ഞ ഉത്സവ്'' ദേശീയസംഗത്തിൽ പങ്കാളികളായി. ഇന്ദ്രിയങ്ങളിലൂടെയല്ലാതെ ആറാമിന്ദ്രിയമുപയോഗിച്ചുകൊണ്ട് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവുകൾ ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് നേടാനാവുമെന്നും ഭൂതകാലത്തെക്കുറിച്ചും ഭാവികാലത്തെക്കുറിച്ചും പലതും അറിയാനും ഈ പരിശീലനത്തിലൂടെ കഴിയുന്നതായും ഗുണഭോക്താക്കളായനിരവധി വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾ ഈ ദേശീയ സംഗമത്തിൽ വ്യക്തമാക്കുകയുണ്ടായി. തീക്ഷ്ണമായ ഓർമ്മ ശക്തിക്കൊപ്പം വർദ്ധിച്ച ഏകാഗ്രതയും ജാഗരൂകതയും മൂ
കുട്ടികൾക്കായി ഗുരുദേവ് ശ്രീശ്രീരവിശങ്കർ പ്രത്യേകം രൂപകൽപ്പന ചെയ്ത അതിനൂതന പരിശീലന പദ്ധതിയായ 'ഇന്റ്യുഷൻ പ്രോസസ്സ് '' പരിപാടിയിൽ നേരത്തെ പരിശീലനം നേടിയവർക്കായി ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിലായിരുന്നു 'പ്രജ്ഞ ഉത്സവ്''20018 ദേശീയസംഗമം ബംഗളൂരു ആശ്രമത്തിൽ നടന്നത്. കേരളത്തിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 8 മുതൽ 18 വയസ്സ് വരെപ്രായത്തിലുള്ള ഏഴായിരത്തിലധികം വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾക്കൊപ്പം ആർട് ഓഫ് ലിവിങ് ബാംഗ്ളൂർ ആശ്രമത്തിൽ നടന്ന പ്രജ്ഞ ഉത്സവ്'' ദേശീയസംഗത്തിൽ പങ്കാളികളായി.
ഇന്ദ്രിയങ്ങളിലൂടെയല്ലാതെ ആറാമിന്ദ്രിയമുപയോഗിച്ചുകൊണ്ട് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവുകൾ ഈ പരിശീലനത്തിലൂടെ കുട്ടികൾക്ക് നേടാനാവുമെന്നും ഭൂതകാലത്തെക്കുറിച്ചും ഭാവികാലത്തെക്കുറിച്ചും പലതും അറിയാനും ഈ പരിശീലനത്തിലൂടെ കഴിയുന്നതായും ഗുണഭോക്താക്കളായനിരവധി വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾ ഈ ദേശീയ സംഗമത്തിൽ വ്യക്തമാക്കുകയുണ്ടായി.
തീക്ഷ്ണമായ ഓർമ്മ ശക്തിക്കൊപ്പം വർദ്ധിച്ച ഏകാഗ്രതയും ജാഗരൂകതയും മൂർച്ചയുള്ള കേന്ദ്രീകരണവും അനുഭവപ്പെടുന്നതിന് പുറമെ കുട്ടികളിൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുന്നു.പഠനത്തിലും പഠനേതരവിഷയങ്ങളിലും വർദ്ധിച്ച താൽപ്പര്യവും കുട്ടികൾക്ക് ലഭിച്ചതായി നിരവധി രക്ഷാകർത്താക്കൾ നിറഞ്ഞ സദസ്സിൽ സാക്ഷ്യപ്പെടുത്തുകയുമുണ്ടായി.
കുട്ടികളുടെ ആറാമിന്ദ്രിയം തുറക്കുന്നതിനു വേണ്ടി ആർട് ഓഫ് ലിവിങ് ആരംഭിച്ച അതി നൂതനമായ പരിശീലന പദ്ധതിയാണ് ഇന്റ്യുഷൻ പ്രോസസ്സ് അഥവാ ''പ്രജ്ഞയോഗ'' .മുതിർന്നവർക്കും ഈ കോഴ്സ് ചെയ്യാവുന്നതാണ്.എന്നാൽ അവർക്ക് ഫലം ലഭിക്കാൻ കുറച്ചുകൂടി സമയമെടുക്കും കുട്ടികൾക്ക് ഇത് വികസിക്കാൻ കുറച്ചു മണിക്കൂറുകളോ ആഴ്ചകളോ മാത്രമാണെടുക്കുന്നത് .ഇന്റ്യുഷൻ പ്രോസസ്സിലൂടെ കുട്ടികൾക്ക് സഹജാവബോധത്തിന്റെ ആനുകൂല്യം ലഭിക്കുകയും അവർക്കു കണ്ണുകളടച്ചുകൊണ്ട് വായിക്കാൻപോലും സാധിക്കുമെന്നും അനുഭവസ്ഥർ പറഞ്ഞു.