- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റിൽ പ്രജുഷയ്ക്ക് ഇരട്ട സ്വർണം; ലോങ്ജമ്പിനുപുറമെ ട്രിപ്പിൾ ജമ്പിലും താരത്തിന്റെ കുതിപ്പ്; കേരളത്തിന്റെ സ്വർണനേട്ടം നാലായി
പട്യാല: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ അഭിമാനമുയർത്തി എം എ പ്രജുഷയ്ക്ക് ഇരട്ട സ്വർണം. കഴിഞ്ഞ ദിവസം ലോങ്ജമ്പിൽ സ്വർണം നേടിയ പ്രജുഷ ഇന്ന് വൈകിട്ട് നടന്ന ട്രിപ്പിൾ ജമ്പിലും സ്വർണം നേടി. പട്യാല എൻഐഎസ് മൈതാനത്ത് നടക്കുന്ന പതിനെട്ടാമത് മീറ്റിൽ നാലാം സ്വർണമാണ് പ്രജുഷയിലൂടെ കേരളം നേടിയത്. 13.39 മീറ്റർ ചാടിയാണ് ട്രിപ്പിൾ ജമ
പട്യാല: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ അഭിമാനമുയർത്തി എം എ പ്രജുഷയ്ക്ക് ഇരട്ട സ്വർണം. കഴിഞ്ഞ ദിവസം ലോങ്ജമ്പിൽ സ്വർണം നേടിയ പ്രജുഷ ഇന്ന് വൈകിട്ട് നടന്ന ട്രിപ്പിൾ ജമ്പിലും സ്വർണം നേടി. പട്യാല എൻഐഎസ് മൈതാനത്ത് നടക്കുന്ന പതിനെട്ടാമത് മീറ്റിൽ നാലാം സ്വർണമാണ് പ്രജുഷയിലൂടെ കേരളം നേടിയത്.
13.39 മീറ്റർ ചാടിയാണ് ട്രിപ്പിൾ ജമ്പിൽ പ്രജുഷയുടെ സ്വർണ നേട്ടം. മലയാളി താരങ്ങളായ നീന വെള്ളിയും മയൂഖ ജോണി വെങ്കലവും നേടി. നീന ഝാർഖണ്ഡിനുവേണ്ടിയും മയൂഖ ഒഎൻജിസിക്കും വേണ്ടിയാണ് മത്സരിച്ചത്.
മലയാളി താരം കെ ടി ഇർഫാൻ നേരത്തെ 20 കിലോമീറ്റർ നടത്തത്തിൽ സ്വർണം നേടിയിരുന്നു. പുരുഷന്മാരുടെ 800 മീറ്ററിൽ സജീഷ് ജോസഫും കേരളത്തിനായി സ്വർണം നേടി. ഒരു മിനിട്ട് 46.81 സെക്കൻഡിൽ ഓടിയെത്തിയാണ് സജീഷ് ഒന്നാമതെത്തിയത്. ലോങ്ജമ്പിൽ 6.23 മീറ്റർ ദൂരത്തേക്കാണ് പ്രജുഷ കുതിച്ചത്.
Next Story