- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം വീണ്ടും തലകുനിക്കുന്നു; ഒമ്പതു വയസുകാരിയെ മാതാവ് കാമുകന് കാഴ്ച വച്ചു; ലൈംഗിക പീഡനം തുടങ്ങിയിട്ട് ഒരു കൊല്ലം; പ്രതി ഭാര്യയും മകളുമുള്ളയാൾ; കാമുകനെയും മാതാവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവം പത്തനംതിട്ട പ്രക്കാനത്ത്
പത്തനംതിട്ട: സാംസ്‌കാരിക കേരളം വീണ്ടും തലകുനിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത് പിഞ്ചു മകളെ കാമുകന് കാഴ്ച വച്ച മറ്റൊരു മാതാവ് കൂടി. ഒരു വർഷമായി തുടരുന്ന ലൈംഗിക പീഡനത്തിനൊടുവിൽ മാതാവും കാമുകനും അറസ്റ്റിലായി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് അമ്മയും കാമുകനും അറസ്റ്റിലായത്. ഒമ്പത് വയസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ച ചെന്നീർക്കര പ്രക്കാനം തോട്ടുപുറം കാന്തക്കുന്നിൽ വീട്ടിൽ ജിൻസ്(33), ഇയാൾക്ക് ഒത്താശ ചെയ്തുകൊടുത്ത കുട്ടിയുടെ മാതാവായ ഇരുപത്തൊൻപതുകാരി എന്നിവരെയാണ് ഇൻസ്പെക്ടർ ജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി ഒരു വർഷത്തിലധികമായി ജിൻസിനെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പീഡനം വർധിച്ചതോടെ അമ്മയോട് വിവരം പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അടുത്ത ബന്ധുവായ സ്ത്രീയെ കുട്ടി വിവരം അറിയിച്ചതോടെ അവർ അദ്ധ്യാപികയെ വിവരം ധരിപ്പിക്കുകയും പൊലിസിന്റെ സഹായം തേടുകയുമായിരുന്നു. പിടിയിലായ ജിൻസ്
പത്തനംതിട്ട: സാംസ്‌കാരിക കേരളം വീണ്ടും തലകുനിക്കുന്നു. എട്ടും പൊട്ടും തിരിയാത്ത് പിഞ്ചു മകളെ കാമുകന് കാഴ്ച വച്ച മറ്റൊരു മാതാവ് കൂടി. ഒരു വർഷമായി തുടരുന്ന ലൈംഗിക പീഡനത്തിനൊടുവിൽ മാതാവും കാമുകനും അറസ്റ്റിലായി. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് അമ്മയും കാമുകനും അറസ്റ്റിലായത്.
ഒമ്പത് വയസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ച ചെന്നീർക്കര പ്രക്കാനം തോട്ടുപുറം കാന്തക്കുന്നിൽ വീട്ടിൽ ജിൻസ്(33), ഇയാൾക്ക് ഒത്താശ ചെയ്തുകൊടുത്ത കുട്ടിയുടെ മാതാവായ ഇരുപത്തൊൻപതുകാരി എന്നിവരെയാണ് ഇൻസ്പെക്ടർ ജി സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി ഒരു വർഷത്തിലധികമായി ജിൻസിനെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. പീഡനം വർധിച്ചതോടെ അമ്മയോട് വിവരം പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അടുത്ത ബന്ധുവായ സ്ത്രീയെ കുട്ടി വിവരം അറിയിച്ചതോടെ അവർ അദ്ധ്യാപികയെ വിവരം ധരിപ്പിക്കുകയും പൊലിസിന്റെ സഹായം തേടുകയുമായിരുന്നു. പിടിയിലായ ജിൻസ് വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്. രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.