പത്തനംതിട്ട; ശബരിമലയിൽ കഴിഞ്ഞ ദിവസം 52 വയസായ സ്ത്രീയെ തടഞ്ഞുവെച്ച സംഭവത്തിലെ മുഖ്യപ്രതിയുടെ അറസ്റ്റിനെ വിമർശിച്ച് യുവ മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു. പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്ത്രീക്കെതിരെയുള്ള അതിക്രമത്തെ തുടർന്ന് കണ്ടാലറിയുന്ന നൂറ്റമ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഒന്നാം പ്രതിയാണ് സൂരജ്. 50 വയസ്സ് തികയാത്ത സ്ത്രീയാണെന്നാരോപിച്ചായിരുന്നു ഒരു കൂട്ടം പേരുടെ അതിക്രമം.

എന്തിന് വേണ്ടി നിരപരാധിയായ സൂരജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു?സൂരജും ഞാനും സുഹൃത്തുക്കളും ആര്യഭവൻ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ നടപ്പന്തലിൽ നിന്നും ഉച്ഛത്തിൽ അയ്യപ്പനാമ ജപം കേട്ട ഉടനെ ഞാൻ അവിടേക്ക് ഓടുകയായിരുന്നു. നടപ്പന്തലിൽ എത്തിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു സ്ത്രീയെ 7 പൊലീസുകാർ വലയം ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നതും ചുറ്റിലും പ്രായഭേദമന്യേ ആയിരക്കണക്കിന് ഭക്തന്മാർ നാമം ജപിക്കുന്നതുമാണെന്നാണ് പ്രകാശ് ബാബുവിന്റെ വാദം,

പോസ്റ്റിന്റെ പൂർണ രൂപം

തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല...
കരുതിയിരിക്കുക പ്രതികാര ദാഹികൾക്കെതിരെ..
ആരെ സന്തോഷിപ്പിക്കാൻ....
ആരുടെ നിർദ്ദേശത്താൽ...

എന്തിന് വേണ്ടി നിരപരാധിയായ സൂരജിനെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്തു ..
സൂരജും ഞാനും സുഹൃത്തുക്കളും ആര്യഭവൻ ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ നടപ്പന്തലിൽ നിന്നും ഉച്ഛത്തിൽ അയ്യപ്പനാമ ജപം കേട്ട ഉടനെ ഞാൻ അവിടേക്ക് ഓടുകയായിരുന്നു. നടപ്പന്തലിൽ എത്തിയ എനിക്ക് കാണാൻ കഴിഞ്ഞത് ഒരു സ്ത്രീയെ 7 പൊലീസുകാർ വലയം ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നതും ചുറ്റിലും പ്രായഭേദമന്യേ ആയിരക്കണക്കിന് ഭക്തന്മാർ നാമം ജപിക്കുന്നതുമാണ്.

ഉടൻതന്നെ കമ്പിവേലി ചാടിക്കടന്ന് ഞാൻ പൊലീസുകാരുടെ നടുവിലെത്തിക്കുകയും മുന്നിൽ നിന്നു കൊണ്ട് സ്ത്രീയെ പുറത്തേക്ക് കൊണ്ടുവരുവാൻ വഴിയൊരുക്കുകയും സന്നിധാനത്തിലെ ആശുപത്രി വരെ എത്തിക്കുകയും ചെയ്തു.ഈ സംഭവം മുഴുവൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇക മനോജും 7 പൊലീസുകാരും കണ്ടതും വീഡിയോയിൽ പകർത്തിയതുമാണ്.

അതായത് പതിനെട്ടാം പടിക്ക് താഴെ നിന്ന് സ്ത്രി നടപ്പന്തലിൽ ഞങ്ങളുടെ അടുത്തെത്തുമ്പോൾ സംഭവത്തിന്റെ 90% കഴിഞ്ഞിരുന്നു. ഒരു വർഷം മുമ്പ് വാഹന്നാപകടത്തിൽ ഒരു കാൽ പൂർണമായി അറ്റുതൂങ്ങി സർജറി മുഖേന തുന്നികെട്ടി പ്രയാസപ്പെട്ട് നടക്കുന്ന സൂരജ് ആയിരക്കണക്കിനാളുടെ നടുക്ക് സ്ത്രിയെ അക്രമിച്ചു എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു എന്ന് പറയുമ്പോൾ പുച്ഛം തോന്നുന്നു.

അതും അഞ്ച് മിനുറ്റ് നടന്നാൽ വിശ്രമിക്കുന്ന സൂരജ്. മാത്രമല്ല ഞാൻ എത്തി എത്ര സമയം കഴിയണം സൂരജ് നടപന്തലിലെത്താൻ? മുഴുവൻ സിസിടിവി നിരീക്ഷണത്തിലും പൊലീസ് വിഡിയോ നിരീക്ഷണത്തിലുമുള്ള നടപന്തലിൽ പരാതി നല്കിയ സ്ത്രിയുടെ അടുത്തെങ്ങാനും എത്തി ആക്രമിക്കുന്ന ഒരു രംഗം കാണിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്.

3 മാസം മുൻപ് ആറന്മുള ങഘഅ വീണാ ജോർജിനെതിരെ പത്തനംതിട്ട ബസ് സ്റ്റാന്റിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയതിനെതിരെ ജാമ്യമില്ലാ കേസിൽപ്പെടുത്തിയ പ്രിയ സോദരൻ സൂരജിനോടുള്ള പ്രതികാരബുദ്ധിയാണ് അറസ്റ്റ്. അയ്യപ്പ വിശ്വാസികളുടെ നാമജപത്തിന്റെ മുഖ്യ സംഘാടകനുമായ സൂരജിനെ ജയിലിലടച്ചാൽ തകരുന്നതല്ല വിശ്വാസ സംരക്ഷണ പോരാട്ടം:...