- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
തിരുവനന്തപുരം. ആറ്റിങ്ങലിൽ ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ആത്മഹത്യ ചെയ്ത പ്രകാശ് ദേവരാജന്റെ ഒപ്പം മരിച്ച മകൻ ശിവദേവിനെ കൂടാതെ കോളേജ് വിദ്യാർത്ഥിനി ആയ മറ്റൊരു മകൾ കൂടി ഉണ്ടായിരുന്നു . മകൾ ഭാര്യയുടെ ആദ്യ ഭർത്താവിലെ കുട്ടി ആയിരുന്നെങ്കിലും രണ്ടു മക്കളെയും താഴത്തും തറയിലും വെയ്ക്കാതെ തന്നെയാണ് പ്രകാശ് വളർത്തിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ കോളേജില ബിരുദ വിദ്യാർതഥിനിയാണ് ശിവകലയുടെ മകൾ.
ഡാൻസിലും മറ്റ് ആക്ടിവിറ്റികളിലും മിടുക്കി ആയിരുന്ന മകൾക്കും ഈ അച്ഛനെയായിരുന്നു കൂടുതൽ ഇഷ്ടം. ആത്മഹത്യ കുറിപ്പിലും മകളോടുള്ള ഇഷ്ടം പ്രകാശ് ദേരാജൻ മറച്ചുവെച്ചിരുന്നില്ല. അച്ഛനോടും അനിയനോടും പൊറുക്കണമെന്ന് മകളോടുള്ള അഭ്യർത്ഥനയും കത്തിൽ ഉണ്ടായിരുന്നു. കുടംബത്തിന് വേണ്ടി എന്തു ത്യാഗവും സഹിച്ചിരുന്ന പ്രകാശ് ദേവിന്റെ ദാമ്പത്യത്തിൽ താഴപ്പിഴകൾ വന്നതോടെ എല്ലാം തകർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. ജോലിയെക്കാൾ കുടുംബത്തിന്റെ താല്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഭാര്യയുടെ പ്രൊഫഷനും വലിയ വിലയണ് പ്രകാശ് നല്കിയിരുന്നത്.
അതു കൊണ്ട് തന്നെ വിട്ടു വിഴ്ചകൾ ഒരു പാട് നടത്തിയാണ് പ്രകാശ് ജീവിതം മുന്നോട്ടു നീക്കിയത്. തിരുവനന്തപുരം സംഗീത കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ശിവ കല ഭരത നാട്യത്തിൽ റിസർച്ച് ആരംഭിച്ചപ്പോഴും എല്ലാ പിന്തുണയും നലകി ഒപ്പം നിന്നത് പ്രകാശ് ആയിരുന്നു. റിസർച്ചി്ന്റെ ഭാഗമായി തീസിസ് തയ്യാറാക്കാനും പഠനത്തിന്റെ ഭാഗമായുള്ള യാത്രകൾക്കും എല്ലാം ഭർത്താവായ പ്രകാശ് ദേവരാജൻ ഒപ്പമുണ്ടായിരുന്നു. ഒരു വർഷം മുൻപാണ് ഭരതനാട്യത്തിൽ ശിവകലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. നൃത്ത ഫെസ്റ്റുകൾ സംഘടിപ്പിച്ചിരുന്ന ശിവകലയ്ക്ക് ഉന്നത ബന്ധങ്ങളും ഉണ്ടായിരുന്നു.
നൃത്തഫെസ്റ്റുകളുടെ ഇവന്മാനേജ്മെന്റ് കാര്യങ്ങൾ നോക്കാൻ എത്തിയ യുവാവ് ശിവകലയുടെ സുഹൃത്തായി മാറിയതാണ് കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണം. വെങ്ങാനൂർ എസ് എഫ് എസ് സ്ക്കൂളിൽ നൃത്ത അദ്ധ്യാപിക ആയിരിക്കുമ്പോഴാണ് ശിവകല ഇവൻ മാനേജ്മെന്റ് നടത്തിപ്പുകാരനുമായി സൗഹൃദത്തിലാവുന്നത്. സ്ക്കൂളിന്റെ ചില പരിപാടികൾക്കും ഈ സുഹൃത്തിനെ സഹകരിപ്പിക്കാൻ ശിവകല ശ്രമിച്ചിരുന്നു. എന്നാൽ സ്ക്കൂൾ മാനേജ്മെന്റ താല്പര്യം കാട്ടാത്തതു കൊണ്ടു തന്നെ പിന്നീടൊന്നും നടന്നില്ല.
എവിടെ പോയാലും ശിവ കല ഒപ്പം കൂട്ടിയിരുന്ന സുഹൃത്തിനെ ബഹ്റനിലേക്ക് പോയപ്പോഴും കൂടെകൂട്ടുകയായിരുന്നു. തനിക്കൊപ്പം ബഹറിനിൽ എത്തിയ ഭർത്താവ് പ്രകാശ് തിരികെ വന്നോപ്പോൾ ശിവകല അനീഷിനെ ബഹറിനിലേക്ക് വിളിച്ചു വരുത്തിയെന്നാണ് വിവരം. അതു കൂടി അറിഞ്ഞതോടെ പ്രകാശ് ദേവരാജൻ തകർന്നു പോയെന്ന് ബന്ധുക്കൾ പറയുന്നു. പ്രകാശ് ദേവരാജന്റെയും മകന്റെയും മൃതദേഹം നെടുമങ്ങാട്ടെ മുഖവൂരെ കുടുംബ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടിൽ ഉണ്ടായിട്ടും ഭാര്യ ശിവകല ഭർത്താവിന്റെയും മകന്റെയും മുഖം അവസാനമായി ഒന്നു കാണാൻ പോലും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന്ദിവസം മുൻപ് വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. കല്ലമ്പാറ ശാന്തി തീരത്ത്് നടന്ന സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ശിവ കല സഹോദരനെ പറഞ്ഞു വിട്ടിരുന്നു. നാട്ടുകാരുടെയും പ്രകാശ് ദേവരാജന്റെ ബന്ധുക്കളുടെയും മൂഡ്് അറിയുകയായിരുന്നു ലക്ഷ്യം. ശിവകലയുടെ സഹോദരനെ നാട്ടുകാർ തിരിച്ചറിഞ്ഞതോടെ ഓടിച്ചു വിടുകയായിരുന്നു. എന്നാൽ സഹോദരിയുടെ കുഞ്ഞിനെ അവസാനമായി കാണൻ വന്നതാണെന്ന് അടവ് എടുത്തെങ്കിലും ശിവകല തിരിച്ചെത്തിയതും സഹോദരന് ഒപ്പമുള്ളതും മനസിലാക്കി നാട്ടുകാർ ആട്ടിപ്പായിക്കുകയായിരുന്നു.
ശിവകല നാട്ടിൽ ഉള്ള വിവരം പൊലീസിന് അറിയില്ലെന്നാണ് വിവരം.. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ശിവകലയെയും കാമുകനെയും അറസ്റ്റു ചെയ്യാനുള്ള നടപടികൾ അന്വേഷണ സംഘം ഉടൻ തുടങ്ങും. കേസിന്റെ നടപടികളുടെ ഭാഗമായി ആത്മഹത്യ കുറിപ്പിൽ പേര് പരമാർശിച്ചിട്ടുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യും. എന്നാൽ ശിവകലയ്ക്കുള്ള ഉന്നത ബന്ധങ്ങൾ കാരണം കേസ് തേയ്ച്ചു മായച്ചു കളയാനും ശ്രമങ്ങൾ നടക്കുന്നതായി ആരോപണം ഉണ്ട്. ശിവകലയ്ക്കെതിരെ പ്രത്യക്ഷത്തിൽ തന്നെ തെളിവുകൾ ഉള്ളതിനാൽ ഇവർ ഒരു അഭിഭാഷകനെ കണ്ട് നിയമോപദേശം തേടിയതായും വിവരമുണ്ട്.
തന്റെ ഭാര്യ ശിവകലയും അവരുടെ വിളപ്പിൽശാല സ്വദേശിയായ സുഹൃത്തും കബളിപ്പിക്കുന്നതായി കാട്ടി ഒരാഴ്ച മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പ്രകാശ് ദേവരാജൻപരാതി നൽകിയിരുന്നു. ബഹ്റിനിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകി. വിളപ്പിൽശാല സ്വദേശി അനീഷ്, അമ്മ പ്രസന്ന, മലപ്പുറം സ്വദേശി ഉണ്ണി, മലപ്പുറം സ്വദേശി മുനീർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. ഇവരുടെ ഫോട്ടോ സമൂഹമാധ്യമത്തിൽ ഇട്ടശേഷം ഇവരാണ് എന്റെയും മക്കളുടേയും മരണത്തിനു കാരണക്കാരെന്നു കുറിച്ചതിനുശേഷമാണ് പ്രകാശ് മകനൊപ്പം ടാങ്കർ ലോറിക്ക് മുന്നിലേക്ക് വാഹനം ഓടിച്ചു കയറ്റിയത്.
നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷമാണ് പ്രകാശിനെ വിവാഹം ചെയ്തത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമാണെന്ന് പ്രകാശ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അതു താൻ തന്നെ അനുഭവിച്ചു തീർക്കണം. തന്നെയും മക്കളെയും മരണത്തിലേക്കു തള്ളിവിട്ട ഭാര്യ ശിവകലയ്ക്കും കാമുകൻ അനീഷിനും അയാളുടെ സുഹൃത്തുക്കൾക്കും പരമാവധി ശിക്ഷ വാങ്ങികൊടുക്കാൻ നടപടിയുണ്ടാകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്