- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ നേതാവായ പ്രകാശ് ജാവഡേക്കർ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റിയേക്കും; സ്മൃതി ഇറാനിയുടെ വഴി ആവില്ല സഞ്ചാരമെന്ന് സൂചിപ്പിച്ച് മന്ത്രി
ന്യൂഡൽഹി: ആർഎസ്എസുമായുള്ള അടുപ്പമാണ് പ്രകാശ് ജാവഡേക്കറിന്റെ കരുത്ത്. പരിസ്ഥിതി മന്ത്രിയെന്ന നിലിയൽ ജാവഡേക്കർ ഏറെ പ്രശംസ പിടിച്ചു പറ്റി. നരേന്ദ്ര മോദി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഗ്ലാമർ താരമായിരുന്നു സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ പ്രിയ നേതാവായ സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസം നൽകിയത് അടിമുടി പരിഷ്‌കാരം ലക്ഷ്യമിട്ടാണ്. എന്നാൽ വിവാദങ്ങൾ മാത്രമായിരുന്നു ഫലം. രോഹിത് വെമുലയും ജെഎൻയു വിവാദം കൈകാര്യം ചെയ്യുന്നതിൽ സ്മൃതി ഇറാനി പരാജയമായി. ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവഡേക്കറിനെ മാനവശേഷി മന്ത്രാലയം ഏൽക്കുന്നത്. സ്മ!ൃതി ഇറാനിയിൽ നിന്നും മാനവവിഭവശേഷി മന്ത്രാലയം പ്രകാശ് ജാവഡേക്കറിലേക്കെത്തുമ്പോൾ സമീപനങ്ങളിൽ വ്യത്യാസം പ്രകടമാണ്. സർവ്വകലാശാല വിഷയങ്ങളിലടക്കം കർക്കശ നിലപാടുകളാണ് സ്മൃതി ഇറാനി കൈക്കൊണ്ടതെങ്കിൽ സമവായത്തിന്റെ വാതിലാണ് പ്രകാശ് ജാവദേക്കർ തുറക്കുന്നത്. ക്യാംപസ്സുകളിൽ മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളെ നിരോധിക്കണം എന്ന ടി.എസ്ആർ സുബ്രമണ്യൻ അദ്ധ്യക്ഷനായ ഉന്നത തല സമിതി ശുപാർശകൾ ന
ന്യൂഡൽഹി: ആർഎസ്എസുമായുള്ള അടുപ്പമാണ് പ്രകാശ് ജാവഡേക്കറിന്റെ കരുത്ത്. പരിസ്ഥിതി മന്ത്രിയെന്ന നിലിയൽ ജാവഡേക്കർ ഏറെ പ്രശംസ പിടിച്ചു പറ്റി. നരേന്ദ്ര മോദി മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഗ്ലാമർ താരമായിരുന്നു സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ പ്രിയ നേതാവായ സ്മൃതി ഇറാനിക്ക് വിദ്യാഭ്യാസം നൽകിയത് അടിമുടി പരിഷ്‌കാരം ലക്ഷ്യമിട്ടാണ്. എന്നാൽ വിവാദങ്ങൾ മാത്രമായിരുന്നു ഫലം. രോഹിത് വെമുലയും ജെഎൻയു വിവാദം കൈകാര്യം ചെയ്യുന്നതിൽ സ്മൃതി ഇറാനി പരാജയമായി. ഈ സാഹചര്യത്തിലാണ് പ്രകാശ് ജാവഡേക്കറിനെ മാനവശേഷി മന്ത്രാലയം ഏൽക്കുന്നത്.
സ്മ!ൃതി ഇറാനിയിൽ നിന്നും മാനവവിഭവശേഷി മന്ത്രാലയം പ്രകാശ് ജാവഡേക്കറിലേക്കെത്തുമ്പോൾ സമീപനങ്ങളിൽ വ്യത്യാസം പ്രകടമാണ്. സർവ്വകലാശാല വിഷയങ്ങളിലടക്കം കർക്കശ നിലപാടുകളാണ് സ്മൃതി ഇറാനി കൈക്കൊണ്ടതെങ്കിൽ സമവായത്തിന്റെ വാതിലാണ് പ്രകാശ് ജാവദേക്കർ തുറക്കുന്നത്. ക്യാംപസ്സുകളിൽ മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ വിദ്യാർത്ഥി സംഘടനകളെ നിരോധിക്കണം എന്ന ടി.എസ്ആർ സുബ്രമണ്യൻ അദ്ധ്യക്ഷനായ ഉന്നത തല സമിതി ശുപാർശകൾ നിലനിൽക്കുമ്പോഴും അത്തരം നടപടികളിലേക്ക് കടക്കില്ല എന്ന സൂചനയാണ് പുതിയമന്ത്രി നൽകുന്നത്. എന്നാൽ ആർഎസ്എസ് ആശയങ്ങൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കേണ്ട ഉത്തരവാദിത്തവും ഉണ്ട്. സമവായവും അജണ്ട് നടപ്പാക്കലും ജാവഡേക്കർ എങ്ങനെ നിർവ്വഹിക്കുമെന്നതാണ് പ്രധാനം.
പുതിയ വകുപ്പിനെ കുറിച്ച് മന്ത്രി പറയുന്നത് ഇങ്ങനെസർവ്വകലാശാലകളിലെ പ്രശ്‌നങ്ങളും ക്യാംപസ് രാഷ്ട്രീയം സംബന്ധിച്ചും എല്ലാ പാർട്ടികളുമായി കൂടിയാലോചിച്ച് തീരുമാനങ്ങൾ കൈകൊള്ളുമെന്ന് പ്രകാശ് ജാവഡേക്കർ പറയുന്നു. സിലബസുകളിൽ കാവിവൽക്കരണം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നും വിദ്യാഭ്യാസ പരിഷ്‌ക്കരണം ബിജെപിയുടെ അജണ്ടയുടെ അടിസ്ഥാനത്തിലല്ല മറിച്ച് ദേശീയ താൽപര്യങ്ങൾ മുൻനിർത്തിയായിരിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്ന വ്യക്തിയാണ് ഞാൻ.നാൽപ്ത് വർഷമായി ഈ മേഖലയുമായി ബന്ധമുണ്ട്.ഇക്കാര്യങ്ങൾ സംബന്ധിച്ച് എല്ലാവരുമായും ചർച്ച നടത്തും. നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന കടമ്പ. വിദ്യാഭ്യാസം ദേശീയ താൽപര്യങ്ങൾക്കനുസരിച്ചാകും പാർട്ടി അജണ്ടയുടെ അടിസ്ഥാനത്തിലാകില്ല. എല്ലാവരുമായും ചർച്ചചെയ്താകും തീരുമാനങ്ങൾ കൈകൊള്ളുകയെന്നും വിശദീകരിക്കുന്നു.
മോദി സർക്കാർ സിലബസ്സുകളിൽ കാവിവത്ക്കരണത്തിന് തയ്യാറെടുക്കുന്നു എന്ന ഇടത് കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതമാണ്. വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനാകും ശ്രദ്ധ നൽകുകയെന്നും ജാവഡേക്കർ പറഞ്ഞു.



