- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ; രാജ്യത്തെ കോവിഡ് വാക്സിനേഷൻ 2021 ഡിസംബറോടെ പൂർത്തിയാക്കും; ഇതുവരെ 20 കോടി പേർക്ക് വാക്സീൻ നൽകി; ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിൽ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും വിശദീകരണം
ഡൽഹി: കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമല്ലെന്ന രാഹുൽഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ.2021 ഡിസംബറോടെ ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു.ജനങ്ങളെ വാക്സിനേറ്റ് ചെയ്യുന്നതിൽ ഏറ്റവും വേഗതയുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 20 കോടി പേർക്ക് വാക്സീൻ നൽകി. വാക്സീനേഷൻ 2021ൽ തന്നെ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനുള്ള ബ്ലൂപ്രിന്റ് ആരോഗ്യമന്ത്രാലയത്തിനുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വാക്സിനേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെയ് ഒന്നുമുതൽ 18-44 വയസ്സുകാർക്കുള്ള വാക്സിൻ ക്വാട്ട കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കോവിഡ് കൈകാര്യം ചെയ്തതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തിയുള്ള വിമർശനങ്ങൾ കോൺഗ്രസിന്റെ ടൂൾകിറ്റാണെന്നും മന്ത്രി ആരോപിച്ചു.
നേരത്തെ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കോവിഡ് എന്താണെന്ന് നരേന്ദ്ര മോദിക്ക് മനസ്സിലായില്ലെന്നും അതുകൊണ്ടാണ് രണ്ടാം തരംഗം രൂക്ഷമായതെന്നുമായിരുന്നു രാഹുലിന്റെ വിമർശനം.130 കോടി ജനങ്ങളിൽ വെറും മൂന്ന് ശതമാനത്തിന് മാത്രമാണ് രണ്ട് ഡോസ് വാക്സീൻ ലഭിച്ചതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി ഉത്തരവാദിയാണെന്നും ഇനിയും കൃത്യമായ വാക്സീൻ പദ്ധതിയില്ലെങ്കിൽ കൂടുതൽ തരംഗങ്ങളുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ