- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി; പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ?;ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ; പ്രകാശ് രാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാവുന്നു
ചെന്നൈ: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങൾക്ക് നരേന്ദ്ര മോദിയോട് ചോദ്യങ്ങളുയർത്തി നടൻ പ്രകാശ് രാജ്. അഭിനന്ദനത്തിൽ പൊതിഞ്ഞ രീതിയിലാണ് പ്രകാശ് രാജിന്റെ ചോദ്യങ്ങൾ.ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ പ്രധാനമന്ത്രി എന്നും നമ്മുടെ ഉൾനാടുകളിലാണ് പ്രശ്‌നങ്ങൾ ഉള്ളത് എന്നും പ്രകാശ് രാജ് പറയുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 'വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ?': പ്രകാശ് രാജ് ചോദിക്കുന്നു. 'താങ്കൾ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150 സീറ്റുകൾ എവിടെ?ആലോചിക്കാൻ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ?ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ?നമ്മുടെ ഉൾനാടുകളിലാണ് പ്രശ്‌നങ്ങൾ ഉള്ളത്. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശ
ചെന്നൈ: ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങൾക്ക് നരേന്ദ്ര മോദിയോട് ചോദ്യങ്ങളുയർത്തി നടൻ പ്രകാശ് രാജ്. അഭിനന്ദനത്തിൽ പൊതിഞ്ഞ രീതിയിലാണ് പ്രകാശ് രാജിന്റെ ചോദ്യങ്ങൾ.ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ പ്രധാനമന്ത്രി എന്നും നമ്മുടെ ഉൾനാടുകളിലാണ് പ്രശ്‌നങ്ങൾ ഉള്ളത് എന്നും പ്രകാശ് രാജ് പറയുന്നു.ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'വിജയത്തിന് അഭിനന്ദനങ്ങൾ പ്രധാനമന്ത്രി, പക്ഷെ താങ്കൾ ശരിക്കും സന്തോഷിക്കുന്നുണ്ടോ?': പ്രകാശ് രാജ് ചോദിക്കുന്നു.
'താങ്കൾ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150 സീറ്റുകൾ എവിടെ?
ആലോചിക്കാൻ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ?
ജാതി, മതം, പാക്കിസ്ഥാൻ തുടങ്ങിയ വിഷയങ്ങളേക്കാൾ വലിയ വിഷയങ്ങൾ നമ്മുടെ നാടിന് ഉണ്ടെന്ന് തിരിച്ചറിയില്ലേ നിങ്ങൾ?
നമ്മുടെ ഉൾനാടുകളിലാണ് പ്രശ്‌നങ്ങൾ ഉള്ളത്.
അവിടങ്ങളിലെ അവഗണിക്കപ്പെട്ട കർഷകരുടെ ശബ്ദമാണ് ഒന്ന് കൂടി ഉയർന്നത് കേൾക്കാമോ നിങ്ങൾക്ക്?'



