- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീടൂ വിവാദത്തിൽ ലാലിന്റെ പ്രതികരണം കുറച്ചുകൂടി കരുതലോടു കൂടിയുള്ളതാവാമായിരുന്നു; സമൂഹം നിങ്ങളെ ഉറ്റുനോക്കുന്നുണ്ട്: മീടൂ ഒരു ഫാഷനായി മാറിയെന്നുള്ള മോഹൻലാലിന്റെ വിവാദ പരാമർശത്തോട് പ്രതികരിച്ച് പ്രകാശ രാജ്
മീ ടൂ വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം കുറച്ചുകൂടി കരുതലോടു കൂടിയുള്ളതാവാമായിരുന്നെന്ന് തമിഴ് നടൻ പ്രകാശ് രാജ്. ലാലേട്ടനെ പോലെയുള്ള ഒരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. മീ ടൂ മൂവ്‌മെന്റ് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണെന്നുള്ള മോഹൻലാലിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത അദ്ദേഹത്തിന് പുലർത്താമായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി ലാലുമായി ബന്ധമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഇന്ത്യൻ ചലച്ചിത്ര ലോകത്ത് അലയൊലികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മീ ടൂ വിവാദം മലയാള സിനിമയിലും വ്യാപകമായതോടെയാണ് മോഹൻലാൽ പ്രതികരിച്ചത്. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ വിവാദ പരാമർശം. മീടൂ ഒരു മൂവ്മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോഴിത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവർത്തകയോട് താൻ അനുഭവിക്
മീ ടൂ വിഷയത്തിൽ മോഹൻലാലിന്റെ പ്രതികരണം കുറച്ചുകൂടി കരുതലോടു കൂടിയുള്ളതാവാമായിരുന്നെന്ന് തമിഴ് നടൻ പ്രകാശ് രാജ്. ലാലേട്ടനെ പോലെയുള്ള ഒരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നാണ് പ്രകാശ് രാജ് പറഞ്ഞത്. മീ ടൂ മൂവ്‌മെന്റ് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണെന്നുള്ള മോഹൻലാലിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത അദ്ദേഹത്തിന് പുലർത്താമായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി ലാലുമായി ബന്ധമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.
ഇന്ത്യൻ ചലച്ചിത്ര ലോകത്ത് അലയൊലികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മീ ടൂ വിവാദം മലയാള സിനിമയിലും വ്യാപകമായതോടെയാണ് മോഹൻലാൽ പ്രതികരിച്ചത്. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ലാലിന്റെ വിവാദ പരാമർശം. മീടൂ ഒരു മൂവ്മെന്റായി കണേണ്ട കാര്യമില്ലെന്നും, ഇപ്പോഴിത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മീടൂവിനെ കുറിച്ച് കൂടുതലായി ചോദിച്ച മാധ്യമ പ്രവർത്തകയോട് താൻ അനുഭവിക്കാത്ത കാര്യമാണെന്നും അതിനാൽ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും ഇത്തരത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടിരുന്നു.