2015ലെ കേരള സംഗീത നാടക അക്കാദമി ഇന്ത്യയിലും ഗൾഫിലുമുള്ള പ്രവാസി കലാകാരന്മാർക്ക് ഏർപ്പെടുത്തിയ പ്രവാസി കലാശ്രീ അവാർഡ് പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ നാടക പ്രവർത്തകനും സമാജം അംഗവുമായ പ്രകാശ് വടകര ആണ് ബഹ്‌റൈനിൽ നിന്നും അവാർഡിന് അർഹനായത്. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2016 മാർച്ചിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് വിതരണം നിർവഹിക്കും.

ബഹ്‌റൈൻ കേരളീയ സമാജത്തിലെ സജീവ പ്രവർത്തകനായ പ്രകാശ് വടകര സമാജത്തിനു വേണ്ടി ഒട്ടനവധി നാടങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രകാശ് വടകരക്ക് ബഹ്‌റൈൻ കേരളീയ സമാജം ഭരണസമിതിയുടെ പേരിലും സമാജം കുടുംബാംഗങ്ങളുടെ പേരിലും അഭിനന്ദനം അറിയിക്കുന്നതായി സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ അറിയിച്ചു.