റ്റരാത്രികൊണ്ട് ട്രെൻഡിങ്ങായി മാറിയ പെൺകുട്ടിയാണ് പ്രിയ വാര്യർ.ഇന്റർനെറ്റിൽ സെൻസേഷനായി മാറിയ പ്രിയയെ നാഷ്ണൽ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. സോഷ്യൽമീഡീയയിലടക്കം താരമായി മാറി ഇപ്പോൾ ബോളിവുഡ് സിനിമയിലേക്കും ചുവടുവക്കാനൊരുങ്ങുന്ന പ്രിയാ വാര്യർക്ക് സ്വന്തമായി ഫോൺ ഉപയോഗിക്കാനുള്ള അനുവാദം നല്കിയിട്ടില്ലെന്ന് പിതാവ് പറഞ്ഞിരിക്കുന്നത്.

സെൻട്രൽ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനാണ് പ്രിയയുടെ അച്ഛൻ പ്രകാശ് വാര്യർ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആണ് പ്രിയയുടെ വിശേഷങ്ങൾ അച്ഛൻ പങ്ക് വച്ചത്. പ്രിയയ്ക്ക് സ്വന്തമായി ഒരു ഉപയോഗിക്കാനുള്ള അനുവാദം ഞങ്ങൾ നൽകിയിട്ടില്ല. ഇപ്പോഴും പ്രിയ തന്റെ അമ്മയുടെ ഫോണാണ് ഉപയോഗിക്കുന്നത്. മൊബൈൽ ഹോട്ട് സ്പോട്ട് സജ്ജമാക്കുമ്പോൾ മാത്രമാണ് പ്രിയയ്ക്ക് ഫോൺ ഉപയോഗിക്കാനുള്ള അനുവാദം ഞങ്ങൾ നൽകിയിട്ടുള്ളത്. പ്രിയയുടെ കൈയിൽ ഇപ്പോഴുള്ള ഒരു ഫോണിൽ സിം കാർഡില്ലാത്ത ഒരു ഫോണാണെന്നും പ്രകാശ് വാര്യർ പറഞ്ഞു.

അവൾ വെറുമൊരു സാധാരണ പെൺകുട്ടിയായിരുന്നു. എന്നാൽ വ്യത്യസ്തമായ ആഗ്രഹങ്ങളായിരുന്നു അവൾക്കുണ്ടായിരുന്നത്. അതുപോലെ തന്നെ പാട്ടിനോടും നൃത്തത്തോടും അവൾക്ക് നല്ല താല്പര്യവുമുണ്ടായിരുന്നു.പ്രിയയുടെ വീഡിയോ വൈറലായ സമയത്ത് എന്റെ ഒരു സഹപ്രവർത്തകൻ ആ വീഡിയോ എനിക്കയച്ചു തന്നു. ആ പെൺകുട്ടി ആരാണെന്നറിയുമോ എന്ന് ഞാൻ അയാളോട് ചോദിച്ചു. അറിയില്ലെന്ന് അയാൾ പറഞ്ഞു.

അതെന്റെ മകൾ ആണെന്ന് പറഞ്ഞപ്പോൾ രണ്ട് മിനിറ്റ് നേരത്തേക്ക് അയാളുടെ ഭാഗത്തു നിന്നും മറുപടിയൊന്നുമുണ്ടായില്ല. അയാൾ ഞെട്ടിപ്പോയെന്ന് പറയാം.' പ്രകാശ് പറയുന്നു