വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസ്സിൽ ചരിത്രമെഴുതി മലയാളി വനിത പ്രമീള ജയപാൽ. അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മലയാളികൂടെയായ പ്രമീള ജയപാൽ വാഷിങ്ടണിൽ നിന്നും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ആയാണ് പ്രമീള അമേരിക്കൻ കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പ്രമീള ജയപാൽ സിവിൽ റൈറ്റ് ആക്ടിവിസ്റ്റാണ്. അവർ അഭിഭാഷകയായാണ് പൊതുജീവിതം ആരംഭിച്ചതെങ്കിലും ഒട്ടേറെ പുസ്തകങ്ങൾ രചിക്കുകയും അതോടൊപ്പം തന്നെ വനിതകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തികുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് പ്രമീള. വാഷിങ്ടൺ സെനറ്റർ കൂടെയാണ് പ്രമീള ജയ്പാൽ.

1965 സപ്തംബർ 21 ന് ചെന്നൈയിലാണ് പ്രമീള ജനിച്ചത്. പ്രമീളയുടെ അച്ഛനും അമ്മയും മലയാളികളാണ്. നിലവിൽ പ്രമീളയുടെ അച്ഛനമ്മമാറിപ്പോൾ ബെംഗളൂരുവിലാണ്.

പ്രമീള തന്റെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമായാണ്. 16-ാം വയസിലാണ് അമേരിക്കയിൽ എത്തിയത്. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനുശേഷം നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.ബി.എ കരസ്ഥമാക്കി.