- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റദ്ദയിൽ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ; താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് ഇടുക്കി സ്വദേശിയ; പ്രമോദിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
റദ്ദയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ബാലഗ്രാമം സ്വദേശിയായ പ്രമോദ് (32)നെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷനടുത്തുള്ള സർവീസ് സെന്ററിലെ ജീവനക്കരനായിരുന്നു. രണ്ടു ദിവസമായി പ്രമോദ് ജോലിക്കെത്തിയിരുന്നില്ല. ശനിയാഴ്ച രാത്രി സാധനങ്ങൾ വാങ്ങി റൂമിലേക്ക് പോകുന്നത് കണ്ടിരുന്നു. രാവിലെ വാതിൽ തുറക്കാത്തത് ശ്രദ്ധയിൽ പെട്ട സഹപ്രവർത്തകർ മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഭാര്യ: ദിവ്യ. ഏകമകൻ അധിനാഥ് (അഞ്ച് വയസ്). അവധി കഴിഞ്ഞു രണ്ടുമാസം മുമ്പാണ് ജോലിയിൽ തിരിച്ചെത്തിയത്. ആത്മഹത്യ കാരണം അറിയില്ലെന്നും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഭാര്യ സഹോദരൻ പറഞ്ഞു. സഹം പൊലീസ് പരിശോധനക്ക് ശേഷം മൃതദേഹം സഹം ആശുപത്രിയിലേക്ക് മാറ്റി.
റദ്ദയിൽ മലയാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ബാലഗ്രാമം സ്വദേശിയായ പ്രമോദ് (32)നെയാണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒമാൻ ഓയിൽ പെട്രോൾ സ്റ്റേഷനടുത്തുള്ള സർവീസ് സെന്ററിലെ ജീവനക്കരനായിരുന്നു.
രണ്ടു ദിവസമായി പ്രമോദ് ജോലിക്കെത്തിയിരുന്നില്ല. ശനിയാഴ്ച രാത്രി സാധനങ്ങൾ വാങ്ങി റൂമിലേക്ക് പോകുന്നത് കണ്ടിരുന്നു. രാവിലെ വാതിൽ തുറക്കാത്തത് ശ്രദ്ധയിൽ പെട്ട സഹപ്രവർത്തകർ മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഭാര്യ: ദിവ്യ. ഏകമകൻ അധിനാഥ് (അഞ്ച് വയസ്).
അവധി കഴിഞ്ഞു രണ്ടുമാസം മുമ്പാണ് ജോലിയിൽ തിരിച്ചെത്തിയത്. ആത്മഹത്യ കാരണം അറിയില്ലെന്നും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഭാര്യ സഹോദരൻ പറഞ്ഞു. സഹം പൊലീസ് പരിശോധനക്ക് ശേഷം മൃതദേഹം സഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story