- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഭൂമിയിലെ നരകമോ? ക്രെഡിറ്റ് കാർഡുകാർ കാണിക്കുന്നത് സൈബർ ഗുണ്ടായിസം; രണ്ടായിരം രൂപ അടയ്ക്കാൻ വൈകിയപ്പോൾ ബാങ്ക് തന്നെ മാനസികമായി തകർക്കാൻ ശ്രമിച്ചതായി പ്രമുഖ സംവിധായകൻ പ്രമോദ് പപ്പൻ; പണം അടയ്ക്കാം എന്ന് പറഞ്ഞിട്ടും സെക്കന്റ്സുകളുടെ ഇടവേളയിൽ വന്നത് നൂറോളം കോളുകൾ; ഇങ്ങനെ കോൾ വന്നാൽ ഫോൺ പിന്നെ ഉപ്പിലിടാൻ മാത്രമേ കഴിയൂ എന്ന് പ്രമോദ് പപ്പൻ; ഒടുവിൽ തടിയൂരിയത് മുഴുവൻ കാശും തിരിച്ചടച്ച്
തിരുവനന്തപുരം: ഭൂമിയിലെ സ്വർഗങ്ങൾ പലതുണ്ട്. പക്ഷെ ഭൂമിയിലെ നരകം എന്താണെന്ന് ചോദിച്ചാൽ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാർഡ് എന്ന് പറയേണ്ടി വരും. കാശടയ്ക്കുന്നത് വൈകുന്ന എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാർഡ് വരിക്കാരുടെ ദിനങ്ങൾ എച്ച്ഡിഎഫ്‌സി ഇപ്പോൾ നരകതുല്യമാക്കിക്കൊണ്ടിരിക്കുകയാണ്. സൈബർ ഗുണ്ടകളെപ്പോലെയാണ് കാർഡ് ഉപഭോക്താക്കളോട് ഇപ്പോൾ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് പെരുമാറുന്നത്. വെറും രണ്ടായിരം രൂപ അടക്കാൻ വൈകിയപ്പോൾ പ്രമുഖ സംവിധായകൻ പ്രമോദ് പപ്പന് മുന്നിലും എച്ച്ഡിഎഫ്‌സി പ്രദർശിപ്പിച്ചത് സൈബർ ഗുണ്ടായിസം. പ്രമോദ് പപ്പന് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം പ്രമോദ് പപ്പന്റെ ഫോൺ നെറ്റ് വർക്ക് ഒരു ദിവസം എച്ച്ഡിഎഫ്‌സി സൈബർ ഗുണ്ടകൾ ഉപയോഗശൂന്യമാക്കി കളഞ്ഞു. കമ്പ്യൂട്ടർ നിയന്ത്രിത കോളുകൾ നിരന്തരം ഉപയോഗിച്ചാണ് ഇവർ ഫോൺ നെറ്റ് വർക്ക് ജാമാക്കി കളഞ്ഞത്. സെക്കന്റ്‌സിന്റെ ഇടവേളകളിൽ തുരുതുരെ ഫോൺ. അത് വന്നുകൊണ്ടേയിരുന്നു. ഒരു പ്രമുഖ സംവിധായകനെ ബന്ധപ്പെടാൻ ആ സമയങ്ങളിൽ സിനിമാ രംഗത്ത് ഉള്ളവർക്ക് പോലും കഴിയാത്ത അവസ്ഥ. പ്രമോദ് പപ്പനും
തിരുവനന്തപുരം: ഭൂമിയിലെ സ്വർഗങ്ങൾ പലതുണ്ട്. പക്ഷെ ഭൂമിയിലെ നരകം എന്താണെന്ന് ചോദിച്ചാൽ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാർഡ് എന്ന് പറയേണ്ടി വരും. കാശടയ്ക്കുന്നത് വൈകുന്ന എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാർഡ് വരിക്കാരുടെ ദിനങ്ങൾ എച്ച്ഡിഎഫ്‌സി ഇപ്പോൾ നരകതുല്യമാക്കിക്കൊണ്ടിരിക്കുകയാണ്. സൈബർ ഗുണ്ടകളെപ്പോലെയാണ് കാർഡ് ഉപഭോക്താക്കളോട് ഇപ്പോൾ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് പെരുമാറുന്നത്. വെറും രണ്ടായിരം രൂപ അടക്കാൻ വൈകിയപ്പോൾ പ്രമുഖ സംവിധായകൻ പ്രമോദ് പപ്പന് മുന്നിലും എച്ച്ഡിഎഫ്‌സി പ്രദർശിപ്പിച്ചത് സൈബർ ഗുണ്ടായിസം.
പ്രമോദ് പപ്പന് പോലും ഉപയോഗിക്കാൻ കഴിയാത്ത വിധം പ്രമോദ് പപ്പന്റെ ഫോൺ നെറ്റ് വർക്ക് ഒരു ദിവസം എച്ച്ഡിഎഫ്‌സി സൈബർ ഗുണ്ടകൾ ഉപയോഗശൂന്യമാക്കി കളഞ്ഞു. കമ്പ്യൂട്ടർ നിയന്ത്രിത കോളുകൾ നിരന്തരം ഉപയോഗിച്ചാണ് ഇവർ ഫോൺ നെറ്റ് വർക്ക് ജാമാക്കി കളഞ്ഞത്. സെക്കന്റ്‌സിന്റെ ഇടവേളകളിൽ തുരുതുരെ ഫോൺ. അത് വന്നുകൊണ്ടേയിരുന്നു. ഒരു പ്രമുഖ സംവിധായകനെ ബന്ധപ്പെടാൻ ആ സമയങ്ങളിൽ സിനിമാ രംഗത്ത് ഉള്ളവർക്ക് പോലും കഴിയാത്ത അവസ്ഥ. പ്രമോദ് പപ്പനും ആരെയും വിളിക്കാൻ കഴിയാത്ത അവസ്ഥ. ഗതികെട്ട് എച്ച്ഡിഎഫ്‌സി എന്ന മാരണത്തിൽ തന്നെ കൊണ്ട് ചാടിച്ച ബാങ്ക് മാനേജറെ ടെലി കോൺഫെറൻസിൽ ഇരുത്തി കമ്പ്യൂട്ടർ നിയന്ത്രിത ഫോൺ സംവിധാനം ഓപ്പറെറ്റ് ചെയ്ത ആളെ തന്നെ വിളിച്ചാണ് ഈ സൈബർ ഗുണ്ടായിസം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് എന്ന മാരണം പ്രമോദ് പപ്പൻ ആവശ്യപ്പെട്ടു നൽകിയതല്ല.
സാർ ഇത് വാങ്ങണം എന്ന് പറഞ്ഞ് തന്റെ ടാർജറ്റ് തികയ്ക്കാൻ എച്ച്ഡിഎഫ്‌സിക്കാർ തന്നെ നിർബന്ധിച്ച് ഏൽപ്പിച്ചതാണ്. ആ കാർഡ് അങ്ങിനെ പ്രമോദ് പപ്പൻ ഉപയോഗിച്ചിരുന്നില്ല. വല്ലപ്പോഴും പെട്രോൾ അടിക്കാൻ മാത്രമാണ് ഉപയോഗിച്ചത്. കാർഡ് ഉപയോഗിക്കാതിരുന്നത് കാരണമുള്ള ചാർജ് അടക്കം രണ്ടായിരം ആയെന്നു അവർ വിളിച്ച് പറഞ്ഞപ്പോഴാണ് പ്രമോദ് പപ്പൻ പറയുന്നത്. സമയം കഴിഞ്ഞതിനാൽ നേരിട്ട് ബാങ്കിൽ വന്നു കാശ് അടയ്ക്കണം എന്ന് പറഞ്ഞു. നേരിട്ട് പോകാൻ അസൗകര്യം കാരണം കഴിഞ്ഞില്ല. പിന്നീടാണ് സൈബർ ഗുണ്ടായിസമായി എച്ച്ഡിഎഫ്‌സി അവതരിച്ചത്. ഇനി എന്താണ് സംഭവിക്കുന്നത് എന്നത് പ്രമോദ് പപ്പൻ തന്നെ പറയുന്നു: ബാലൻസ് കാശ് അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ അത് കോൾ വിളിച്ച ആൾക്ക് ബോധ്യമായില്ല. അവൻ ഉടൻ വേറെ നമ്പറിൽ നിന്ന് വിളിച്ചു. പിന്നെ സൈബർ ഗുണ്ടായിസമായി സെക്കന്റുകളുടെ ഇടവേളകളിൽ കോളുകൾ വന്നു കൊണ്ടിരുന്നു. ഇൻ കമിംഗോ ഔട്ട് ഗോയിംഗോ ആയി കോളുകൾ പോവാത്ത അവസ്ഥ. പത്തു നൂറു കോളുകൾ ആണ് വന്നത്.
പിന്നെ ടെലി കോൺഫറൻസിൽ എച്ച്ഡിഎഫ്‌സി മാനേജരെ വിളിച്ചു. ബാങ്ക് മാനേജർ ടെലി കോൺഫറൻസിൽ കാശ് അടയ്ക്കും എന്ന് പറഞ്ഞതോടെ സൈബർ ഗുണ്ടായിസം കാണിച്ച എച്ച്ഡിഎഫ്‌സി സ്റ്റാഫ് കോളുകൾ നിർത്തി. ബാങ്ക് മാനേജറോട് എച്ച്ഡിഎഫ്‌സി കാർഡ് സ്റ്റാഫ് പറഞ്ഞത് അത് കമ്പ്യൂട്ടർ നിയന്ത്രിത കോൾ ആണെന്നാണ്. 'ഇങ്ങിനെ കമ്പ്യൂട്ടർ നിയന്ത്രിത കോൾ വന്നാൽ പിന്നെ ആ ഫോൺ ഉപ്പിലിടാൻ മാത്രമേ കഴിയൂ-പ്രമോദ് പപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ബാങ്ക് മാനേജറുമായുള്ള സംസാരത്തിനു ശേഷം ബാങ്കിൽ പോയി പ്രമോദ് പപ്പൻ ആദ്യം ചെയ്തത് എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാർഡ് എന്ന മാരണം മുഴുവൻ കാശുമടച്ച് തിരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഒരു കാര്യം കൂടി പറഞ്ഞു.
ഈ കാർഡ് എന്ന മാരണം ദയവുചെയ്ത് ആർക്ക് മുന്നിലും അടിച്ചേൽപ്പിക്കരുത്. അവർ വെള്ളം കുടിക്കും. .'ശല്യം സഹിക്കവയ്യാതെയായിരുന്നു. അൻപത് ദിവസം കഴിഞ്ഞാൽ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡുകാർ കാത്തിരിക്കുകയാണ് അമ്പൊത്തൊന്നാം ദിവസത്തിനായി. ബ്ലേഡുകാർ പോലും ഇത്ര മോശമായി പെരുമാറില്ല. ബ്ലേഡുകാർപോലും ഇവരെ അപേക്ഷിച്ച് എത്രയോ മര്യാദക്കാരാണ്. ഈ രണ്ടായിരം എന്ന് പറഞ്ഞു എത്രയോ ഹിഡൻ ചാർജുകൾ ഈ കാർഡിന്റെ പേരിൽ അവർ അക്കൗണ്ടിൽ നിന്നും എടുത്തുപോയിട്ടുണ്ട്. നമ്മൾ അത് നോക്കുന്നില്ല. വലിയ ചതിയാണ് എച്ച്ഡിഎഫ്‌സിക്കാർ ചെയ്തത്.
ഊറ്റുക എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ. ഇതാണ് ശരിയായ ഊറ്റൽ. അകമ്പടിയായി സൈബർ ഗുണ്ടായിസവും. നമ്മൾ അറിയാത്ത ഒരുപാടു ചാർജസ് വരുന്നുണ്ട് ക്രഡിറ്റ് കാർഡിൽ. പൈസ് പോയ വഴി കാണില്ല. ഇനി പൈസ പോയത് പോട്ടെ എന്ന് വയ്ക്കാം. മാനസികമായി അനുഭവിക്കേണ്ടി വരുന്ന സൈബർ അറ്റാക്ക്. ആര് അതിന്റെ റെസ്‌പോൺസിബിലിറ്റി ഏറ്റെടുക്കും. ഒരു മനുഷ്യനെ അവൻ അറിയാതെ മാനസികമായി പാടെ തകർക്കുകയാണ്. ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയാണ്-പ്രമോദ് പപ്പൻ പറയുന്നു. പൊതുവേ ക്രെഡിറ്റ് കാർഡുകൾക്ക വില്ലൻ പരിവേഷമാണ്. ഏത് രീതിയിൽ ഉപയോഗിച്ചാലും വലിയ പിഴവ് വരും. പ്രമോദ് പപ്പൻ പറയുന്നത് പോലെ അമ്പത്തൊന്നാമത് ദിവസം എച്ച്ഡിഎഫ്‌സിക്കാർ കാത്തിരിക്കും. ഇടപാടുകാരന്റെ അന്ത്യകൂദാശ കഴിപ്പിക്കാൻ.
വൻ പലിശയാണ് ഡേറ്റ് മുടങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് കമ്പനിക്കാർ ഈടാക്കുന്നത്. തലവെച്ചു കൊടുത്താൽ ഊരാൻ കഴിയാത്ത അവസ്ഥയുണ്ടാക്കും. ഇങ്ങിനെ ഊരാൻ ശ്രമിക്കുന്നവരാണ് ഒരു കാർഡിനെ കടം അടയ്ക്കാൻ മറ്റൊരു കാർഡ് കൂടി സ്വന്തമാക്കുന്നത്. ചെന്ന് ചാടിയ കെണി ഒന്നുകൂടി ബലപ്പെടുത്തുന്ന അനുഭവമാണ് ഇതുകൊണ്ടുണ്ടാകുന്നത്. പ്രമോദ് പപ്പന്റെ അനുഭവം എല്ലാവർക്കും ഒരു പാഠമാണ്. പടമെടുക്കാൻ . ആശിച്ച് ആശിച്ച് സിനിമാ സംവിധായകനാകാൻ സമയം ഒത്തുവന്നപ്പോൾ പടത്തിന്റെ പൂജാ വേളയിൽ സംവിധായകൻ പ്രമുഖ ഹാസ്യ നടനോട് അനുഗ്രഹം തേടുന്നു. നടൻ പറയുന്നു.
രക്ഷപെടാൻ ആണെങ്കിൽ അതിനുള്ള അവസരം പൂജയ്ക്ക് മുൻപാണ്. പൂജ കഴിഞ്ഞാൽ രക്ഷപ്പെടാൻ പ്രയാസമാകും. രക്ഷപ്പെടണമെങ്കിൽ പൂജയ്ക്ക് മുൻപ് തന്നെ രക്ഷപ്പെടണം. ഇതുപോലെ തന്നെയാണ് ക്രെഡിറ്റ് കാർഡും. കാർഡ് നിങ്ങളെ അടിച്ചേൽപ്പിക്കാൻ ബാങ്കിലെ കോൺട്രാക്റ്റ് സ്റ്റാഫ് ശ്രമിക്കുമ്പോൾ ആ ഓഫറിൽ തല കൊടുക്കും മുൻപ് തന്നെ രക്ഷപ്പെടണം. അല്ലെങ്കിൽ പിന്നെ രക്ഷപ്പെടൽ അസാധ്യമാകും.