ന്യൂഡൽഹി: തിരക്കായ ജീവിതത്തിൽ വിട നൽകി ജീവിതം കുറച്ചു കൂടി രസകരമാക്കാമുള്ള തിരക്കിലാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. അദ്ദേഹത്തിന്റെ പുത്തൻ സെൽഫിയാണ് ഇപ്പോൾ ചർച്ച വിഷയം. സെൽഫിയെടുക്കാൻ പഠിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹമിപ്പോൾ. സെൽഫിയെടുക്കുന്നത് മാത്രമല്ല, പഠിപ്പിച്ച ആളെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക കൂടി ചെയ്തു നമ്മുടെ മുൻ രാഷ്ട്രപതി.

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഒടുവിൽ സെൽഫി പകർത്താൻ പഠിച്ചു. പഠിക്കുക മാത്രമല്ല, പഠിപ്പിച്ച ടീച്ചറെയും മറന്നില്ല ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സെൽഫി ടീച്ചർക്കൊപ്പമുള്ള പ്രണബ് മുഖർജിയുടെ ചിത്രം ട്വിറ്റർ കീഴടക്കിയിരിക്കുകയാണ്.

'കുട്ടികളുമായി സംവദിക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്.സെൽഫി എങ്ങനെ പകർത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദർശകനെ പരിചയപ്പെടൂ' എന്ന കുറിപ്പോടു കൂടിയാണ് പ്രണബ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹംസ സെയ്ഫ് എന്ന മിടുമിടുക്കന്റെ ചിത്രമാണ് പ്രണബ് മുഖർജി ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കുട്ടികളുമായി ഇടപഴകുന്നത് എന്നും എപ്പോഴും സന്തോഷമുള്ള കാര്യമാണ്. സെൽഫി എങ്ങനെ പകർത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദർശകനെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് പ്രണബ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടിയും പ്രണബ് മുഖർജിയുടേയും സെൽഫി ട്വിറ്ററിൽ ഫോളോവേഴ്സ് ഏറ്റെടുത്തിട്ടുണ്ട്.എല്ലായ്‌പ്പോഴും ഇങ്ങനെ സന്തോഷത്തോടെ തുടരാൻ സാധിക്കട്ടെ എന്ന ആശംസയ്‌ക്കൊപ്പം നാലായിരത്തോളം ലൈക്കുകളുമാണ് ചിത്രത്തിന് ലഭിച്ചത്.