- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ ഡ്രസ്സ് പരമ്പരാഗത ബംഗാളി വസ്ത്രം പോലെ'; അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരം സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചത് പ്രണബ് മുഖർജി ആയിരുന്നു. അന്നത്തെ ആ നിമിഷങ്ങളാണ് നടി തന്റെ കുറിപ്പിലൂടെ പറയുന്നത്. സുരഭിയുടെ കുറിപ്പ് വായിക്കാം:
പ്രണാമം , നാഷനൽ അവാർഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷം നിറഞ്ഞ കാര്യങ്ങളിലൊന്ന് അത് ഏറ്റുവാങ്ങുന്നത് ഇന്ത്യൻ പ്രസിഡന്റിന്റെ കയ്യിൽ നിന്നാണല്ലോ എന്നതായിരുന്നു. തലേദിവസം നടന്ന നാഷനൽ അവാർഡ് റിഹേഴ്സൽ സമയത്ത് ഇന്ത്യൻ പ്രസിഡന്റായി ഒരാൾ നിന്നിരുന്നു. നമ്മൾ അദ്ദേഹത്തിന്റെ അടുത്ത് പോയി നിൽക്കേണ്ടുന്ന പൊസിഷനും വാങ്ങിക്കേണ്ട പൊസിഷനുമൊക്കെ അസ്സലോടെ മനസ്സിലാക്കാനായിരുന്നു അത്.'
'പിറ്റേന്ന് അദ്ദേഹം വന്നത് ഒരു അവിസ്മരണീയ നിമിഷമായി ഞാൻ ഓർക്കുന്നു, ഒരു ചെറിയ, വലിയ മനുഷ്യൻ.. ഞാൻ ആലോചിച്ചു ഇന്ത്യൻ പ്രസിഡന്റിനെ ആണല്ലോ ഞാൻ ഇങ്ങനെ മുഖാമുഖം കാണുന്നത്, ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു സ്വപ്നമാണോ ഇതെന്നു പോലും ചിന്തിച്ചുപോയി. വേദിയിൽ കയറി അദ്ദേഹത്തിൽ നിന്ന് പുരസ്കാരം ഏറ്റ് വാങ്ങുമ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു 'Are u Bengali actress' ?.
No sir Malayali.
'Your dress like Bengali traditional dress '.
ഇത്രയെ സംസാരിക്കാൻ സാധിച്ചുള്ളൂ, എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷത്തിലെ,രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്ന ബഹു :പ്രണവ് മുഖർജി ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. മുൻ പ്രസിഡന്റുമാരായിരുന്നബഹു : കെ.ആർ. നാരായണനും ബഹു :അബ്ദുൽ കലാമുമൊക്കെ ഈ ലോകത്ത് നിന്ന് വേർപിരിഞ്ഞപ്പോൾ അനുഭവിച്ചതുപോലെയുള്ള അതേ വിഷമം...അതേ ശൂന്യത. 'ഓർമകൾക്കില്ല ചാവും ചിതയും ജരാനരകളു'മെന്നിരിക്കെ നമ്മുടെ ഹൃദയങ്ങളിൽ ഈ ആദരണീയനായ ബഹുമുഖപ്രതിഭയും ജീവിക്കും. മുൻ പ്രസിഡന്റ് ബഹു : പ്രണബ് മുഖർജിക്ക് പ്രണാമം..