തിരുവനനന്തപുരം: നിത്യ മേനോൻ പ്രധാന കഥാപാത്രമാകുന്ന 'പ്രാണ 'യുടെ ട്രെയിലർ ഫ്രാൻസിൽ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടുന്നു .തുടർച്ചയായകഴിഞ്ഞ മൂന്നു ദിവസങ്ങളിലും ട്രെയിലറിന്റെ പ്രദർശനം നടന്നു. നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം വി.കെ.പ്രകാശാണ് സംവിധാനം ചെയ്യുന്നത്.

ഏറെ പ്രത്യേകതകളോടെയാണ് ചിത്രം ഒരുങ്ങുന്നത്.പ്രശസ്ത ക്യാമറാമാൻ പി.സി ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം, ലോക സിനിമയിൽ തന്നെ സറൗണ്ട് സിൻക് ഫോർമാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം. ലോകപ്രശസ്ത ജാസ് വിദഗ്ദ്ധൻ ലൂയി ബാങ്ക്‌സ് സംഗീത സംവിധാനം ചെയ്യുന്നത്.

എസ് രാജ് പ്രൊഡക്ഷൻസ്, റിയൽ സ്റ്റുഡിയൊ എന്നീ ബാനറുകളിൽ സുരേഷ് രാജ്, പ്രവീൺ എസ്.കുമാർ, അനിത രാജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'പ്രാണ ' ഓഗസ്റ്റ് മാസം പ്രദർശനത്തിനെത്തും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ റസൂൽ പൂക്കുട്ടിയുടെ മുംബെയിലുള്ള സ്റ്റുഡിയോവിൽ പുരോഗമിക്കുന്നു '