- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രണാം മൾട്ടി മീഡിയ ഇന്റർനാഷണൽ രംഗത്തെത്തുന്നു
ന്യൂജേഴ്‌സി: ദശാബ്ദങ്ങളായി ജന്മദേശവുമായി അകന്നുകഴിയുന്ന മലയാളികളുടെ കലാ-സാംസ്‌കാരിക രംഗങ്ങളിൽ വന്നുഭവിച്ചിട്ടുള്ള ജീർണ്ണതയേയും അപചയത്തേയും മാറ്റിയെടുത്ത് സ്വദേശത്തെ ആനുകാലിക സരണികളുമായി താദാത്മ്യം പ്രാപിപ്പിച്ച് പുത്തൻ മോടിയണിക്കാൻ പ്രണാം ഇന്റെർനാഷണൽ മൾട്ടിമീഡിയ രംഗത്തെത്തുന്നു. കേരളത്തിലേയും വിദേശങ്ങളിലേയും പ്രതിഭ
ന്യൂജേഴ്‌സി: ദശാബ്ദങ്ങളായി ജന്മദേശവുമായി അകന്നുകഴിയുന്ന മലയാളികളുടെ കലാ-സാംസ്‌കാരിക രംഗങ്ങളിൽ വന്നുഭവിച്ചിട്ടുള്ള ജീർണ്ണതയേയും അപചയത്തേയും മാറ്റിയെടുത്ത് സ്വദേശത്തെ ആനുകാലിക സരണികളുമായി താദാത്മ്യം പ്രാപിപ്പിച്ച് പുത്തൻ മോടിയണിക്കാൻ പ്രണാം ഇന്റെർനാഷണൽ മൾട്ടിമീഡിയ രംഗത്തെത്തുന്നു. കേരളത്തിലേയും വിദേശങ്ങളിലേയും പ്രതിഭകളെ സമന്വയിപ്പിച്ച് നൂതനകലാസംരഭങ്ങൾ വാർത്തെടുക്കുന്നതിന്റെ പ്രാരംഭനടപടിയായി വെരി റവ. ബിഷപ് ജോർജ്ജ് നൈനാൻ നിലവിളക്കുകൊളുത്തി പ്രണാമിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി.
പ്രണാമിന്റെ സാരഥി വിനു ചാക്കോ സദസ്സിനു സ്വാഗതം പറഞ്ഞു. പ്രമുഖ ക്ഷണിതാക്കൾ പങ്കെടുത്ത ചടങ്ങിൽ കലാസാംസ്‌കാരിക രംഗങ്ങളിലെ വിവിധ വ്യക്തികൾ ആശംസകൾ അർപ്പിച്ചതിന് പ്രഗത്ഭഗായകരുടെ സംഗീതവിരുന്ന് മാറ്റ് കൂട്ടുകുയുണ്ടായി. കേരളത്തിലെ പ്രമുഖ ഗായകരും സംഗീതപ്രതിഭകളും വിദേശത്തെ സംഗീതജ്ഞരും അണിനിരക്കുന്ന പ്രണാം മൾടി മീഡിയയുടെ ആദ്യ ഓഡിയോ ആൽബത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു.



