- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് അച്ഛന്റെ മകൻ തന്നെ; പ്രണവ് മോഹൻലാൽ ആദിയിലെ സംഘട്ടന രംഗങ്ങൾ പൂർത്തിയാക്കിയത് ഡ്യൂപ്പില്ലാതെ; ചിത്രത്തിന് വേണ്ടി ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത് ഫ്രാൻസിൽ നിന്നെത്തിയ സംഘം
പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി എന്ന ചിത്രം റിലിസിനൊരുങ്ങുരയാണ്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രീകരണ സമയത്തെ പ്രണവിന്റെ ആക്ഷൻ രംഗങ്ങളുടെ അഭിനയം കണ്ട് യൂണിറ്റംഗങ്ങൾ ഇത് അച്ഛന്റെ മകൻ തന്നെയെന്നാണ് വിലയിരുത്തിയത്. ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങളിലുൾപ്പെടെ പ്രണവ് ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് പുതിയ വാർത്ത. ഫ്രാൻസിൽ നിന്നെത്തിയ സംഘട്ടന സംവിധായകരാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് പ്രണവ് ചാടുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. തലേ ദിവസം റിഹേഴ്‌സൽ പിറ്റേന്ന് ഷൂട്ടിങ്. അങ്ങനെയാണ് ഫ്രഞ്ച് സംഘത്തിന്റെ രീതി. ഷൂട്ടിങ് ദിവസം നാലഞ്ച് തവണ മൂന്നാം നിലയിൽ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് പ്രണവ് ചാടിയിട്ടും ശരിയായില്ല. വൈകുന്നേരം വെളിച്ചം പോകാൻ തുടങ്ങുകയും മഴ ചാറാൻ തുടങ്ങുകയും ചെയ്തപ്പോൾ ആ രംഗം മറ്റൊരു ദ
പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി എന്ന ചിത്രം റിലിസിനൊരുങ്ങുരയാണ്. ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ ഡബ്ബിങ് നടക്കുകയാണ്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രീകരണ സമയത്തെ പ്രണവിന്റെ ആക്ഷൻ രംഗങ്ങളുടെ അഭിനയം കണ്ട് യൂണിറ്റംഗങ്ങൾ ഇത് അച്ഛന്റെ മകൻ തന്നെയെന്നാണ് വിലയിരുത്തിയത്.
ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങളിലുൾപ്പെടെ പ്രണവ് ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചിരിക്കുന്നതെന്നാണ് പുതിയ വാർത്ത. ഫ്രാൻസിൽ നിന്നെത്തിയ സംഘട്ടന സംവിധായകരാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ സീക്വൻസുകൾ ഒരുക്കിയത്. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് പ്രണവ് ചാടുന്ന ഒരു രംഗം ചിത്രത്തിലുണ്ട്.
തലേ ദിവസം റിഹേഴ്‌സൽ പിറ്റേന്ന് ഷൂട്ടിങ്. അങ്ങനെയാണ് ഫ്രഞ്ച് സംഘത്തിന്റെ രീതി. ഷൂട്ടിങ് ദിവസം നാലഞ്ച് തവണ മൂന്നാം നിലയിൽ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് പ്രണവ് ചാടിയിട്ടും ശരിയായില്ല. വൈകുന്നേരം വെളിച്ചം പോകാൻ തുടങ്ങുകയും മഴ ചാറാൻ തുടങ്ങുകയും ചെയ്തപ്പോൾ ആ രംഗം മറ്റൊരു ദിവസമോ ഫ്രാൻസിൽ നിന്നെത്തിയ ഡ്യൂപ്പിനെ വച്ചോ ചിത്രീകരിക്കാമെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞെങ്കിലും പ്രണവിന് അത് സ്വീകാര്യമായില്ലെന്നുംതാൻ തന്നെ ചെയ്യുമെന്നായിരുന്നു പ്രണവിന്റെ നിലപാട്. എന്തായാലും അടുത്ത ടേക്കിൽ പ്രണവ് പെർഫെക്ടായി ചാടിയതോടെ കൈയടികളോടെ യൂണിറ്റംഗങ്ങൾ ഇത് അച്ഛന്റെ മകൻ തന്നെ ഉറപ്പിക്കുകയായിരുന്നു.
പരിക്കേറ്റതിനെ തുടർന്ന് നിറുത്തിവച്ചിരുന്ന ആദിയുടെ ചിത്രീകരണം പ്രണവ് മോഹൻലാൽ പൂർത്തിയാക്കിയ ശേഷം ചിത്രം ജനുവരി 26 ന് റിലിസിനെത്തിക്കാനാണ് പദ്ധതി. ഷൂട്ടിങ് അവസാനിക്കാൻ ഒരു ദിവസമുള്ളപ്പോൾ ചിത്രത്തിന് വേണ്ടി ഒരു ഗ്ലാസ് തകർക്കുന്ന സീൻ ചിത്രീകരിക്കുന്നതിനിടയ്ക്കാണ് പ്രണവിന്റെ കൈയിൽ മുറിവേറ്റത്.
ഹൈദരാബാദ്, ബംഗളൂരു, എറണാകുളം എന്നിവിടങ്ങളിലായി നൂറ് ദിവസം കൊണ്ടാണ് ആദിയുടെ ചിത്രീകരണം പൂർത്തിയായത്്.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തുജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ആദിക്ക് വേണ്ടി പ്രണവ് പാർക്കനർ പരിശീലനം നേടിയത് വാർത്തയായിരുന്നു.