- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ടവരൊക്കെ ചോദിക്കുന്നു ഇത് ആ പഴയ നരേന്ദ്രനല്ലേ; തോൾ അൽപ്പം ചരിച്ച് ചാടിവരുന്ന പ്രണവ് മോഹൻ ലാലിന്റെ പോസ്റ്റർ കണ്ടാൽ ലാലേട്ടന്റെ ഫോട്ടോസ്റ്റാറ്റ് തന്നെന്ന് ആരും പറഞ്ഞു പോകും
മൂന്നര പതിറ്റാണ്ടുകൾക്കും മുൻപാണ് തോൾ അൽപ്പം ചരിച്ച് സമാനതകളില്ലാത്ത അഭിനയ മികവുമായി മോഹൻലാൽ എന്ന അതുല്യ പ്രതിഭ മലയാള സിനിമയിലേക്ക് കാൽ എടുത്ത്് വെയ്ക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ നരേന്ദ്രൻ എല്ല വില്ലൻ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയായിരുന്നു ലാലേട്ടന്റെ കടന്നു വരവ്. വർഷങ്ങൾക്കിപ്പുറം ആദി എന്ന ചിത്രത്തിലൂടെ മകൻ പ്രണവ് നായകനായി എത്തുമ്പോൾ അച്ഛന്റെ ഫോട്ടോ സ്റ്റാറ്റ് തന്നെയാണ് മകൻ എന്ന് കാണുന്നവർക്കൊക്കെ സംശയം. നരേന്ദ്രനായി മലയാള സിനിമയിൽ എത്തിയ ലാലേട്ടന്റെ അതേ നിൽപ്പും ചരിവും കുസൃതി നിറഞ്ഞ ചിരിയും അതു പോലെ തന്നെ പ്രണവിനും കിട്ടിയിട്ടുണ്ടെന്നാണ് പോസ്റ്റർ കണ്ടവർ ഒക്കെ പങ്കുവെയ്ക്കുന്നത്. ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഇതിന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനുമായി വല്ലാത്തൊരു സാമ്യം തന്നെയാണ് ഉള്ളത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജിത്ത
മൂന്നര പതിറ്റാണ്ടുകൾക്കും മുൻപാണ് തോൾ അൽപ്പം ചരിച്ച് സമാനതകളില്ലാത്ത അഭിനയ മികവുമായി മോഹൻലാൽ എന്ന അതുല്യ പ്രതിഭ മലയാള സിനിമയിലേക്ക് കാൽ എടുത്ത്് വെയ്ക്കുന്നത്. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ നരേന്ദ്രൻ എല്ല വില്ലൻ കഥാപാത്രത്തെ ഉജ്ജ്വലമാക്കിയായിരുന്നു ലാലേട്ടന്റെ കടന്നു വരവ്.
വർഷങ്ങൾക്കിപ്പുറം ആദി എന്ന ചിത്രത്തിലൂടെ മകൻ പ്രണവ് നായകനായി എത്തുമ്പോൾ അച്ഛന്റെ ഫോട്ടോ സ്റ്റാറ്റ് തന്നെയാണ് മകൻ എന്ന് കാണുന്നവർക്കൊക്കെ സംശയം. നരേന്ദ്രനായി മലയാള സിനിമയിൽ എത്തിയ ലാലേട്ടന്റെ അതേ നിൽപ്പും ചരിവും കുസൃതി നിറഞ്ഞ ചിരിയും അതു പോലെ തന്നെ പ്രണവിനും കിട്ടിയിട്ടുണ്ടെന്നാണ് പോസ്റ്റർ കണ്ടവർ ഒക്കെ പങ്കുവെയ്ക്കുന്നത്.
ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. ഇതിന് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനുമായി വല്ലാത്തൊരു സാമ്യം തന്നെയാണ് ഉള്ളത്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. ഈ ചിത്രത്തിനു വേണ്ടി പ്രണവ് വളരെ ഏറെ കഠിനാധ്വാനം ചെയ്യുകയും ചെയ്തു. കെട്ടിടങ്ങളിൽ വേഗത്തിൽ കുതിച്ചുകയറാനും മതിലുകൾക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാർക്കൗർ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.