മലയാളത്തിന്റെ മഹാനടനാണ് മോഹൻലാൽ. എന്നാൽ അപ്പുവിനെ പോലൊരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം എന്നാണ് ലാലേട്ടന്റെ മകനായ പ്രണവിനെ കുറിച്ച് ഹരീഷ് പേരടിക്ക് പറയാനുള്ളത്. മഹാനടന്റെ മകനായിട്ടും സ്വഭാവത്തിൽ വളരെ ലാളിത്യമുള്ള നടനാണ് പ്രണവ്.

സാധാരണക്കാരനെ പോലെ ക്യൂ നിന്ന് ഭക്ഷണം കഴിക്കാനും സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയിൽ ഷെയർ ചെയത് താമസിക്കാനും മനസ്സുള്ള ഒരു ആരാളെന്നുമാണ് പ്രണവിനെ കുറിച്ച് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
എല്ലാവരും സ്‌നേഹത്തോടെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്... അപ്പുവിനെ പരിചയപ്പെടുന്നത് ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റിൽ വച്ചാണ്... ജോസൂട്ടിയുടെ സ്‌ക്രപ്റ്റിനേക്കാളും എന്റെ കഥാപാത്രത്തെക്കാളും ജിത്തു ജോസഫ് എന്ന സംവിധായക പ്രതിഭയുടെ കൂടെ ആദ്യം അഭിനയിക്കുന്നു എന്ന ഉത്തരവാദിത്വത്തെക്കാളും ദിലീപ് എന്ന സൂപ്പർ താരത്തിന്റെ കൂടെ നിൽക്കുന്നു എന്ന ആവേശത്തെക്കാളും എന്നെ അന്ന് അത്ഭുതപ്പെടുത്തിയത് അപ്പു എന്ന ഈ ചെറുപ്പക്കാരനായിരുന്നു... ഒരു സഹ സംവിധായകന്റെ പൂർണ്ണ ഉത്തരവാദിത്വത്തൊടെ അതിലെ നടി നടന്മാരൂടെ ആവിശ്യത്തിനായി അവരുടെ പിന്നാലെ ഓടി നടക്കുന്നു... ദിലീപിന്റെ കാര വണിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടായിട്ടും യൂണിറ്റ് അംഗങ്ങളുടെ കൂടെ ക്യൂ നിന്ന് ഭക്ഷണം കഴിക്കുന്നു... മറ്റ് സഹസംവിധായകരുടെ കൂടെ സാധാരണ ലോഡ്ജ് മുറിയിൽ ഷെയർ ചെയത് താമസിക്കുന്നു... പരന്ന വായനയുള്ള മനുഷ്യത്വമുള്ള നാടോടിയായ നടൻ... അപ്പുവിനെ പോലെ ഒരു മകന്റെ അച്ഛനായത് മഹാ നടനായ ലാലേട്ടന്റെ മഹാഭാഗ്യം... ആദിക്കും അപ്പുവിനും വിജയാശംസകൾ...