- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണവ് മോഹൻലാലിന്റെ ആദി ഉടൻ എത്തും; ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ ജീത്തു ജോസഫ്; റീലീസ് ജനുവരിയിൽ എന്ന് സൂചന
കൊച്ചി: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആദിയുടെ ഷൂട്ടിങ്ങ് പൂർത്തിയായതായി സംവിധായകൻ ജീത്തു ജോസഫ്. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിന് വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ പ്രണവ് പാടുന്ന ഇംഗ്ലീഷ് ട്രാക്കിന്റെ റെക്കോഡിംഗും ഉൾപ്പെടുമെന്നും ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിന്റെ റീലീസ് ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നത് ഔദ്യോഗികമായി തീരുമാനിച്ച തീയതിയല്ലെന്നും തെറ്റിദ്ധരിക്കരുതെന്നും ജീത്തു ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു. ആദിയിൽ പാട്ടുകാരനായും പ്രണവ് മോഹൻലാൽ എത്തുന്നുണ്ട്. ഒരു സ്റ്റേജ് മ്യൂസീഷ്യൻ കൂടിയാണ് പ്രണവ് കഥാപാത്രം ലൈവ് പെർഫോമൻസ് ചെയ്യുന്ന രംഗത്തിലെ ഇംഗ്ലീഷ് ട്രാക്കാണ് പ്രണവ് തന്നെ വരികളെഴുതി പാടുന്നത്. ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്
കൊച്ചി: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആദിയുടെ ഷൂട്ടിങ്ങ് പൂർത്തിയായതായി സംവിധായകൻ ജീത്തു ജോസഫ്. പ്രണവ് മോഹൻലാൽ നായകനാവുന്ന ചിത്രത്തിന് വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.
ചിത്രത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ പ്രണവ് പാടുന്ന ഇംഗ്ലീഷ് ട്രാക്കിന്റെ റെക്കോഡിംഗും ഉൾപ്പെടുമെന്നും ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിന്റെ റീലീസ് ജനുവരിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ റിലീസ് തീയതി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരക്കുന്നത് ഔദ്യോഗികമായി തീരുമാനിച്ച തീയതിയല്ലെന്നും തെറ്റിദ്ധരിക്കരുതെന്നും ജീത്തു ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ അറിയിച്ചു.
ആദിയിൽ പാട്ടുകാരനായും പ്രണവ് മോഹൻലാൽ എത്തുന്നുണ്ട്. ഒരു സ്റ്റേജ് മ്യൂസീഷ്യൻ കൂടിയാണ് പ്രണവ് കഥാപാത്രം ലൈവ് പെർഫോമൻസ് ചെയ്യുന്ന രംഗത്തിലെ ഇംഗ്ലീഷ് ട്രാക്കാണ് പ്രണവ് തന്നെ വരികളെഴുതി പാടുന്നത്.
ലെന, അനുശ്രീ, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പ് ആണ്. സിനിമയിൽ സിദ്ദിഖ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷിജു വിൽസൺ, ഷറഫുദ്ദീൻ, ടോണി ലൂക് എന്നീ യുവ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മനോഹരമാക്കാൻ പ്രണവ് നേരത്തേ പാർക്കൗർ പരിശീലനം നടത്തിയിരുന്നു. ഒന്നാമൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തിൽ തുടക്കം കുറിച്ചത്. 2002ൽ പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിരുന്നു.



