- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമലീലക്ക് ശേഷം അരുൺ ഗോപിയുടെ ചിത്രത്തിൽ നായകനായി പ്രണവ് മോഹൻലാൽ; ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രം ജൂണിൽ ആരംഭിക്കും; ആദിയുടെ വിജയത്തുടർച്ച പ്രതീക്ഷിച്ച് ആരാധകർ
കൊച്ചി: സൂപ്പർ ഹിറ്റായി മാറിയ രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്നു. രാമ ലീലയുടെ തന്നെ നിർമ്മാതാവായ ടോമിച്ചൻ മുളക് പാടമാണ് ചിത്രം നിർമ്മിക്കുന്നത്. ടോമിച്ചൻ മുളക്പാടം തന്നെയാണ് ഫേസ്‌ബുക്കിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ജിത്തുജോസഫ് സംവിധാനം ചെയ്ത ആദിയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷമാണ് പ്രണവ് വീണ്ടും നായകനായി എത്തുന്നത്. ടോമിച്ചൻ മുളക്പാടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത നിങ്ങളോട് പങ്കു വെക്കുകയാണ്. ബ്ലോക്ക്‌ബസ്റ്റർ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൊച്ചി: സൂപ്പർ ഹിറ്റായി മാറിയ രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനായി എത്തുന്നു. രാമ ലീലയുടെ തന്നെ നിർമ്മാതാവായ ടോമിച്ചൻ മുളക് പാടമാണ് ചിത്രം നിർമ്മിക്കുന്നത്.
ടോമിച്ചൻ മുളക്പാടം തന്നെയാണ് ഫേസ്‌ബുക്കിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ജിത്തുജോസഫ് സംവിധാനം ചെയ്ത ആദിയുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷമാണ് പ്രണവ് വീണ്ടും നായകനായി എത്തുന്നത്.
ടോമിച്ചൻ മുളക്പാടത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത നിങ്ങളോട് പങ്കു വെക്കുകയാണ്. ബ്ലോക്ക്‌ബസ്റ്റർ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. രാമലീലക്ക് ശേഷം അരുൺ ഗോപി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ജൂൺ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.



