- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരപുത്രനെന്ന തലക്കനമില്ല, പ്രണവ് വളരെ സിംപിളാണ്, ഉറങ്ങാൻ മാത്രമാണ് കാരവാനിൽ കയറുന്നത്; പ്രണവിന്റെ ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്‌സിന്റെ അടുത്തത്തെ സംസാരിക്കും: മോഹൻലാലിന്റെ പുത്രനെ കുറിച്ച് ആദിയിലെ നായിക പറയുന്നു
തിരുവനന്തപുരം: മലയാളം സിനിമാ പ്രവേശനത്തിന് തയ്യാറെടുത്തിരിക്കയാണ് മോഹൻലാലിന്റെ പുത്രൻ പ്രണവ്. ആദിയെന്ന സിനിമ ഷൂട്ടിങ് പൂർത്തിയായി റിലീസിംഗിന് ഒരുങ്ങുന്നു. പ്രണവിനെ കുറിച്ച് സഹതാരങ്ങൾക്കെല്ലാം നല്ല അഭിപ്രായമാണ് പറയാനുള്ളത്. ആദിയിലെ നായികയും പറയുന്നത് ഇതു തന്നെയാണ്. പ്രണവ് വളരെ സിംപിളാണെന്നാണ് അദിതി രവി പറയുന്നത്. ഡൗൺ ടു എർത്ത് ആണ്. സ്‌ക്രിപ്റ്റിൽ എന്തെങ്കിലും സംശയം തോന്നിയാൽ പറഞ്ഞുതരും, സപ്പോർട്ട് ചെയ്യും. ആദിയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞങ്ങൾക്ക് കാരവാൻ തന്നിരുന്നു. ഇടയ്ക്ക് ഞാനും അതിൽ കയറി ഇരിക്കും.- അദിതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു ദിവസമാണ് ശ്രദ്ധിച്ചത്, പ്രണവ് ഉറങ്ങാൻ മാത്രമാണ് കാരവാനിൽ കയറുന്നത്. പ്രണവിന്റെ ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്‌സിന്റെ അടുത്ത് സംസാരിക്കുന്നുണ്ടാകും. അത്രയും സിംപിളാണ് പ്രണവ്. നല്ല കോംപറ്റീഷനുള്ള ഫീൽഡാണ് മോഡലിങ്, അഭിനയം ഒക്കെ. നമുക്ക് കഴിവുണ്ടെങ്കിൽ രക്ഷപ്പെടും. ഇപ്പോൾ ഡബ്‌സ്മാഷ് ചെയ്യുന്നത് അഭിനയവും ഡബ്ബിങും ഇംപ്രൂവ് ചെയ്യ
തിരുവനന്തപുരം: മലയാളം സിനിമാ പ്രവേശനത്തിന് തയ്യാറെടുത്തിരിക്കയാണ് മോഹൻലാലിന്റെ പുത്രൻ പ്രണവ്. ആദിയെന്ന സിനിമ ഷൂട്ടിങ് പൂർത്തിയായി റിലീസിംഗിന് ഒരുങ്ങുന്നു. പ്രണവിനെ കുറിച്ച് സഹതാരങ്ങൾക്കെല്ലാം നല്ല അഭിപ്രായമാണ് പറയാനുള്ളത്. ആദിയിലെ നായികയും പറയുന്നത് ഇതു തന്നെയാണ്.
പ്രണവ് വളരെ സിംപിളാണെന്നാണ് അദിതി രവി പറയുന്നത്. ഡൗൺ ടു എർത്ത് ആണ്. സ്‌ക്രിപ്റ്റിൽ എന്തെങ്കിലും സംശയം തോന്നിയാൽ പറഞ്ഞുതരും, സപ്പോർട്ട് ചെയ്യും. ആദിയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞങ്ങൾക്ക് കാരവാൻ തന്നിരുന്നു. ഇടയ്ക്ക് ഞാനും അതിൽ കയറി ഇരിക്കും.- അദിതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഒരു ദിവസമാണ് ശ്രദ്ധിച്ചത്, പ്രണവ് ഉറങ്ങാൻ മാത്രമാണ് കാരവാനിൽ കയറുന്നത്. പ്രണവിന്റെ ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്‌സിന്റെ അടുത്ത് സംസാരിക്കുന്നുണ്ടാകും. അത്രയും സിംപിളാണ് പ്രണവ്.
നല്ല കോംപറ്റീഷനുള്ള ഫീൽഡാണ് മോഡലിങ്, അഭിനയം ഒക്കെ. നമുക്ക് കഴിവുണ്ടെങ്കിൽ രക്ഷപ്പെടും. ഇപ്പോൾ ഡബ്‌സ്മാഷ് ചെയ്യുന്നത് അഭിനയവും ഡബ്ബിങും ഇംപ്രൂവ് ചെയ്യാനൊക്കെ നല്ലതാ, ലുക്കിലല്ല, അഭിനയത്തിലാണ് കാര്യം. ഹാർഡ് വർക്ക് ചെയ്താൽ ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. നമ്മൾ ആഗ്രഹിക്കുന്നിടത്തെത്തും.
ഞാനും അഞ്ചാറ് വർഷം ഇതിന് പിറകെ നടന്നാണ് സിനിമയിലെത്തുന്നത്. എന്നാലും ഉള്ള ലുക്ക് നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്. വെയിലുകൊണ്ടാൽ ചർമം കരുവാളിക്കുന്നതാണ് എന്റെ പ്രശ്‌നം. പെട്ടന്ന് കറുക്കും. അതിന് ഇടക്ക് സ്‌കിൻ ഡോക്ടറെ കാണാറുണ്ട്. ബ്യൂട്ടി പാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്ന പതിവൊന്നുമില്ല. പിന്നെ മുടിക്ക് സ്പാ ചെയ്യാറുണ്ട്.- അദിതി പറഞ്ഞു