മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്ത അതേ തീയതിയിൽ പ്രണവിന്റെ ആദ്യ ചിത്രം റിലീസിനെത്തുമെന്ന് റിപ്പോർട്ട്. ആദി ജനുവരി ഇരുപത്തിയാറിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനയ

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ആദ്യ ചിത്രമായിരുന്നു നരസിംഹം. പ്രണവ് നായകനാകുന്ന ആദി നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. ജീത്തു ജോസഫാണ് ആദിയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

ജീത്തുവിനൊപ്പം ലൈഫ് ഒഫ് ജോസൂട്ടി, പാപനാശം എന്നീ ചിത്രങ്ങളിൽ സഹസംവിധാ യകനായിരുന്നു പ്രണവ്. പ്രണവിന്റെ കായികാഭ്യാസ മികവുകൾക്ക് അനുയോജ്യമായ കഥാപാത്രത്തെയാണ് ആദിയിൽ ജീത്തു ജോസഫ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് വിവരം.ആദിക്ക് വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാർക്കൗർ എന്ന ശാരീരികാ ഭ്യാസത്തിൽ ചിത്രീകരണത്തിന് മുൻപേ പ്രണവ് പരിശീലനം നേടിയത് വാർത്തയായിരുന്നു.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്ത ആദിയുടെ അവസാന ഘട്ട ചിത്രീകരണം തുടങ്ങി. ആദിയിലെ ക്‌ളെമാക്‌സ് രംഗങ്ങളാണ് എറണാകുളത്ത് ചിത്രീകരിക്കുന്നത്. അതിഥി രവി, അനുശ്രീ, ലെന എന്നിവരാണ് ആദിയിലെ നായികമാർ. സിദ്ദിഖ്, ഷറഫുദ്ദീൻ, ടോണി ലൂക്ക്, സിജുവിൽസൺ എന്നിവരാണ് മറ്റ് താരങ്ങൾ.