- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ട്രെയിനിൽ തൂങ്ങി കയറി പ്രണവ് മോഹൻലാൽ; ആദിക്ക് ശേഷം പ്രണവ് നായകനാകുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ
പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറിയ ആദ്യ ചിത്രമായിരുന്നു ആദി. ആദിയുടെ വൻ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രണവ് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്ട പ്രണവ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്രെയിനിൽ തൂങ്ങി കിടന്നുകൊണ്ടുള്ള ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓടുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് അതിലേക്ക് കയറുന്ന പ്രണവിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പീറ്റർ ഹെയ്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. പ്രണവിന് നിർദ്ദേശങ്ങൾ നൽകുന്ന പീറ്റർ ഹെയ്നെയും ചിത്രത്തിൽ കാണാം. മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിൻ മുളക്പാടമാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഗോപിയുടെ ആദ്യം സംവിധാന സംരഭമായ രാമലീല നിർമ്മിച്ചതും ടോമിച്ചൻ തന്നെയായിരുന്നു. ആദി റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികമായ ജനുവരി 26 ന് തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രേക
പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറിയ ആദ്യ ചിത്രമായിരുന്നു ആദി. ആദിയുടെ വൻ വിജയത്തിന് ശേഷം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പ്രണവ് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയത്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ്ട പ്രണവ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ട്രെയിനിൽ തൂങ്ങി കിടന്നുകൊണ്ടുള്ള ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓടുന്ന ട്രെയിനിൽ തൂങ്ങി കിടന്ന് അതിലേക്ക് കയറുന്ന പ്രണവിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പീറ്റർ ഹെയ്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. പ്രണവിന് നിർദ്ദേശങ്ങൾ നൽകുന്ന പീറ്റർ ഹെയ്നെയും ചിത്രത്തിൽ കാണാം.
മുളക്പാടം ഫിലിംസിന്റെ ബാനറിൽ ടോമിൻ മുളക്പാടമാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ ഗോപിയുടെ ആദ്യം സംവിധാന സംരഭമായ രാമലീല നിർമ്മിച്ചതും ടോമിച്ചൻ തന്നെയായിരുന്നു. ആദി റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷികമായ ജനുവരി 26 ന് തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ട് പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.