പ്രണവ് സിനിമയിൽ നിൽക്കുമോയെന്ന ആശങ്ക നിലനില്‌ക്കെ താരപത്രന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും പ്രചരിക്കാൻ തുടങ്ങി. പ്രണവ് മോഹൻലാൽ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദാണെന്നാണ് വാർത്തകൾ വരുന്നത്. നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും പ്രണവ് അഭിനയിക്കുക.

ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഈ ചിത്രം നിർമ്മിക്കുന്നത് അൻവർ റഷീദാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പറവ, ബാംഗ്ളൂർ ഡെയ്സ്, പ്രേമം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവായ അൻവർ റഷീദ് ഇപ്പോൾ ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന്റെ അണിയറയിലാണ്.

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആദി ജനുവരി 26ന് റിലീസ് ചെയ്യാൻ ഇരിക്കെയാണ് പ്രണവിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്.