രാജാവിന്റെ മകൻ, രക്തസാക്ഷികൾ സിന്ദാബാദ്, പകൽ നക്ഷത്രങ്ങൾ, ഗുരു, ജനകൻ, ജനുവരി ഒരു ഓർമ്മ, സാഗർ ഏലിയാസ് ജാക്കി തുടങ്ങീയ ചിത്രങ്ങൾ എല്ലാം മോഹൻലാലും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയവ ആയിരുന്നു. ഇപ്പോൾ ഈ രണ്ട് താരങ്ങളുടെ മക്കളും സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇതോടെ താരമക്കൾ ഒന്നിക്കുമോയെന്നും ആരാധകർ ചോദ്യം ഉയർത്താൻ തുടങ്ങി.

ഇതിനിടയിൽ മോഹൻലാലിന്റ മകൻ പ്രണവും സുരേഷ് ഗോപിയുടെ മകൻ ഗോകുലും ഒരുമിച്ചെപ്പോൾ എടുത്ത ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇരുവരും ഒന്നിച്ചെടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് പോസ്റ്റ് ചെയ്തത്.പ്രണവ് മോഹൻലാലാണ് ഗോകുലിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

അച്ഛനൊപ്പം തന്നെ ബാലതാരമായി സിനിമയിലെത്തി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ പ്രണവ് മോഹൻലാലിന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി നാളേറെയായി കാത്തിരിക്കുകയാണ് ആരാധകർ. മോഹൻലാൽ എന്ന താരരാജാവിന് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് താരപുത്രനും ലഭിച്ചിരിക്കുന്നത്.

ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രണവ് ജിത്തു ജോസഫിന്റെ ആദിയിലൂടെ നായകനായി അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. പ്രണവ് മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറാൻ തയ്യാറെടുക്കുമ്പോൾ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഇതിനോടകം തന്നെ മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു ഗോകുൽ സുരേഷ്.