- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയ സ്വപ്നങ്ങൾ
ശാന്തസുന്ദരമീ ഗ്രാമമൊരുനാൾനിദ്രയിലലിയാൻ വെമ്പൽ കൊൾകെജീവിതമാമീയാത്ര മറ്റൊരിതൾകൂടിപൊട്ടിവിടരാൻ കാത്തുനിൽക്കെകണ്ടു ഞാൻ നിന്നെയന്നാദ്യമായിവിധിയുടെ അങ്കണത്തിലുയർന്നുമറ്റൊരു കൗശലത്തിൻ തിരശ്ശീലയാത്രയായി നമ്മൾമൈലുകൾ താണ്ടിയാത്ര തുടർന്നു നമ്മൾയാത്രയിലങ്ങോളമിങ്ങോളംപിന്തുടർന്നുവെൻ മിഴികൾകാത്തിരുന്നു ഞാനാനിമിഷത്തിനായിനിൻ
ശാന്തസുന്ദരമീ ഗ്രാമമൊരുനാൾ
നിദ്രയിലലിയാൻ വെമ്പൽ കൊൾകെ
ജീവിതമാമീയാത്ര മറ്റൊരിതൾകൂടി
പൊട്ടിവിടരാൻ കാത്തുനിൽക്കെ
കണ്ടു ഞാൻ നിന്നെയന്നാദ്യമായി
വിധിയുടെ അങ്കണത്തിലുയർന്നു
മറ്റൊരു കൗശലത്തിൻ തിരശ്ശീല
യാത്രയായി നമ്മൾ
മൈലുകൾ താണ്ടി
യാത്ര തുടർന്നു നമ്മൾ
യാത്രയിലങ്ങോളമിങ്ങോളം
പിന്തുടർന്നുവെൻ മിഴികൾ
കാത്തിരുന്നു ഞാനാനിമിഷത്തിനായി
നിൻ കടാക്ഷമെൻ മിഴികളിൽ
പതിയുന്നൊരാ നിമിഷത്തിനായി
മഴ കാത്തിരിക്കുന്ന വേഴാമ്പലോ ഞാൻ
വിടരാൻ കൊതിക്കുന്നൊരു മുല്ലമൊട്ടോ
ആരെയോ തേടുന്ന പോൽ അലയുന്ന നിൻ
മിഴികളിൽ തട്ടിയുടഞ്ഞോരെൻ കാത്തിരിപ്പ്
പുതുമഴയിൽ തളിർത്തൊരു പുതു-
നാമ്പുപോൽ തുള്ളിതളിർത്തുവെൻ മനം
പുലർക്കാല സുന്ദര സ്വപ്നങ്ങളോയിത്
മഴവില്ലിലാടുന്നൊരാ പൊന്മയിലോ
നിൻ മൊഴികളെൻ ഹൃദയത്തിൽ
പളുങ്കുമണികൾ പോൽ വീണുകിലുങ്ങി
രംഗമൊഴിഞ്ഞു ആളൊഴിഞ്ഞു
തുച്ചമാം വേദികൾ പങ്കിട്ട നാം
നിശ്ചലം നിശബ്ദം വേർപിരിഞ്ഞു
എങ്കിലും നിന്നോർമകൾ മങ്ങാതെയെൻ
മനസ്സിൽ നീന്തിതുടിക്കുമീ വേളയിൽ
മറ്റോരരങ്ങിനായി കാത്തിരിപ്പു
ആടുവാൻ പാടുവാൻ ആടിത്തിമിർക്കാൻ
അടങ്ങാത്തോരെൻ ദാഹം
അറിയുമോ ഓമലേ നീ എന്നാളിലും



